കാ​യി​ക വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു
Sunday, January 19, 2020 1:04 AM IST
മ​ല​പ്പു​റം: തി​രു​വ​ന​ന്ത​പു​രം ജി.​വി രാ​ജാ സ്പോ​ർ​ട്സ് സ്കൂ​ളി​ലും ക​ണ്ണൂ​ർ സ്പോ​ർ​ട്സ് ഡി​വി​ഷ​നി​ലും 2020-21 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു ആ​റ്, ഏ​ഴ്, എ​ട്ട്, ഒ​ൻ​പ​ത്, പ്ല​സ് വ​ണ്‍, വി​എ​ച്ച്എ​സ്‌സി ക്ലാ​സു​ക​ളി​ലേ​ക്കു വി​വി​ധ കാ​യി​ക​യി​ന​ങ്ങ​ളി​ൽ താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ളെ തെ​ര​ഞ്ഞ​ടു​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ സെ​ല​ക്ഷ​ൻ ട്ര​യ​ൽ ന​ട​ത്തും. സം​സ്ഥാ​ന കാ​യി​ക യു​വ​ജ​ന കാ​ര്യാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 20, 21, 22 തി​യ​തി​ക​ളി​ൽ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ട്ര​യ​ൽ. അ​ത്‌ലറ്റി​ക്സ്, ബാ​സ്ക്ക​റ്റ്ബോ​ൾ, ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, താ​യ്ക്കോ​ണ്ടോ, റ​സ്‌ലിം​ഗ് ഹോ​ക്കി, വെ​യ്റ്റ് ലി​ഫ്റ്റി​ംഗ്, ബോ​ക്സിം​ഗ്, ജൂ​ഡോ, ക്രി​ക്ക​റ്റ് (പെ​ണ്‍​കു​ട്ടി​ക​ൾ) എ​ന്നീ കാ​യി​ക​യി​ന​ങ്ങ​ളി​ലേ​ക്കാ​ണ് കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. 20ന് ​നി​ല​ന്പൂ​ർ ജ​വ​ഹ​ർ കോ​ള​നി​യി​ലും 21ന് ​മ​ക്ക​ര​പ്പ​റ​ന്പ് ജി​വി​എ​ച്ച്എ​സ്എ​സി​ലും 22ന് ​ചെ​ട്ടി​യാ​ൻ​കി​ണ​ർ ജി​വി​എ​ച്ച്എ​സ്എ​സി​ലും പ​ര​വ​ന​ടു​ക്ക കോ​ള​നി​യി​ലും ന​ട​ക്കും. ഫോ​ണ്‍: 9995926577.