ചീ​ട്ടു​ക​ളി സം​ഘം പി​ടി​യി​ൽ
Sunday, January 19, 2020 1:04 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ പ​ണം വ​ച്ചു ചീ​ട്ടു​ക​ളി​ച്ച 17 പേരെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രി​ൽ നി​ന്നു 21,960 രൂ​പ പി​ടി​ച്ചെ​ടു​ത്തു. നി​ല​ന്പൂ​ർ സി​ഐ സു​നി​ൽ പു​ളി​ക്ക​ലി​നു ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചീ​ട്ടു​ക​ളി സം​ഘ​ത്തെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ നി​ന്നു പി​ടി​കൂ​ടി​യ​ത്. ചു​ങ്ക​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ മു​ജീ​ബ് റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ്, റ​ഷീ​ദ്, അ​ഷ​റ​ഫ്, ച​ന്ത​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ അ​ഷ​റ​ഫ്, അ​ബ്ദു​ൾ അ​സീ​സ്, മു​ജീ​ബ് റ​ഹ്മാ​ൻ, അ​ബ്ദു​ൾ ഗ​ഫൂ​ർ, ര​തീ​ഷ് നി​ല​ന്പൂ​ർ, അ​യ്യൂ​ബ് മേ​പ്പാ​ടം, ശ​ശി അ​ക​ന്പാ​ടം, അ​ഹ​മ്മ​ദ്കു​ട്ടി പു​ഞ്ച​കൊ​ല്ലി, മോ​ഹ​ൻ​ദാ​സ് പാ​തി​രി​പ്പാ​ടം, സെ​യ്ദ് പൂ​ക്കോ​ട്ടും​പാ​ടം, മോ​യി​ൻ റെ​യി​ൽ​വെ, അ​ബൂ​ൾ റ​സാ​ഖ് നി​ല​ന്പൂ​ർ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഈ ​ലോ​ഡ്ജ് കേ​ന്ദ്രി​ക​രി​ച്ച് ക​ളി ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്തു. പി​ടി​കൂ​ടി​യ​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ടു. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ പ​ണം വ​ച്ചു​ള്ള ചീ​ട്ടു​ക​ളി വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. മൊ​ബൈ​ലി​ലൂ​ടെ ഓ​രോ ദി​വ​സ​വും ക​ളി​ക്കേ​ണ്ട സ്ഥ​ലം നി​ശ്ച​യി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ക​ളി​യും ന​ട​ക്കു​ന്നു​ണ്ട്. നി​ല​ന്പൂ​രി​ൽ ചി​ല അം​ഗീ​കൃ​ത ക്ല​ബു​ക​ളി​ൽ ടോ​ക്ക​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ചീ​ട്ടു​ക​ളി​യും ന​ട​ക്കു​ന്നു​ണ്ട്.