ഷ​ഹ​ന സി​നു​വി​ന്‍റെ പ​ച്ച​ക്ക​റി​ത്തോ​ട്ടത്തിൽ വി​ള​വെ​ടു​പ്പു​ത്സ​വം
Monday, January 20, 2020 12:28 AM IST
തി​രു​വ​മ്പാ​ടി: കു​ട്ടി ക​ർ​ഷ​ക ഷ​ഹ​ന സി​നു​വി​ന്‍റെ പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ലെ വി​ള​വെ​ടു​പ്പ് തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സേ​ക്ര​ഡ് ഹാ​ർ​ട്ട്‌ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് കെ.​എം. ഷ​ഹ​ന സി​നു. നാ​ൽ​പ്പ​തി​ല​ധി​കം ഇ​നം പ​ച്ച​ക്ക​റി​ക​ൾ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. തി​രു​വ​മ്പാ​ടി ച​വ​ല​പ്പാ​റ കോ​ണ​മ​ണ്ണി​ൽ സു​ബൈ​റി​ന്‍റെ​യും മു​നീ​റ​യു​ടെ​യും മ​ക​ളാ​ണ്. വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ലും മു​റ്റ​ത്തും ഗ്രോ ​ബാ​ഗു​ക​ളി​ലും ചാ​ക്കു​ക​ളി​ലു​മാ​യി കാ​ബേ​ജ്, കോ​ളി ഫ്ല​വ​ർ, ത​ക്കാ​ളി, വെ​ണ്ട, ക​ക്ക​രി, ചെ​റി​യ ഉ​ള്ളി, പൊ​തീ​ന, മ​ല്ലി​ച്ചെ​പ്പ്, പ​ച്ച​മു​ള​ക് , പ​രു​ത്തി തു​ട​ങ്ങി​യ വ്യ​ത്യ​സ്ത​യി​നം വി​ള​ക​ളാ​ണു​ള്ള​ത്. കൃ​ഷി വ​കു​പ്പി​ന്‍റെ ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച കു​ട്ടി​ക​ർ​ഷ​ക​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് ഷ​ഹ​ന സി​നു​വി​നെ​യാ​ണ്. സാ​ധാ​ര​ണ കൃ​ഷി ചെ​യ്യാ​ത്ത വി​ള​ക​ൾ കൃ​ഷി ചെ​യ്ത് കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് ഷ​ഹ​ന. സ്കൂ​ളി​ന്‍റെ 'വി​ഷ​മി​ല്ലാ​ത്ത പ​ച്ച​ക്ക​റി വീ​ട്ടി​ലും വി​ദ്യാ​ല​യ​ത്തി​ലും' എ​ന്ന പ​ദ്ധ​തി​യി​ൽ തു​ട​ങ്ങി​യ കൃ​ഷി പി​ന്നീ​ട് വി​പു​ല​മാ​ക്കു​ക​യാ​യി​രു​ന്നു.
സ്കൂ​ൾ കാ​ർ​ഷി​ക ക്ല​ബ്ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യ ഷ​ഹ​ന പ​ഠ​ന​ത്തി​ലും മി​ക​വ് പു​ല​ർ​ത്തു​ന്നു. മു​ക്ക​ത്ത് ന​ട​ക്കു​ന്ന മ​ല​ബാ​ർ ഫെ​സ്റ്റ് 2020 കാ​ർ​ഷി​ക മേ​ള​യി​ൽ ഷ​ഹ​ന​യു​ടെ പ​ച്ച​ക്ക​റി സ്റ്റാ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്. വി​ള​വെ​ടു​പ്പി​ന് തി​രു​വ​മ്പാ​ടി കൃ​ഷി ഓ​ഫീ​സ​ർ രാ​ജ​ശ്രീ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ബീ​ന, തി​രു​വ​മ്പാ​ടി വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ്, വാ​ർ​ഡ് മെം​മ്പ​ർ സു​ഹ​ന മു​സ്ത​ഫ, ജ​മീ​ല സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സ​ണ്ണി, കാ​ർ​ഷി​ക ക്ല​ബ് ക​ൺ​വീ​ന​ർ ജെ​യിം​സ് ജോ​ഷി, സ്കൂ​ൾ അ​ധ്യാ​പി​ക മി​നി മോ​ൾ, തോ​മ, ലി​ൻ​സി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.