ന​ഴ്സ​റി ക​ലോ​ത്സ​വം സ​മാ​പി​ച്ചു; പേ​രാ​മ്പ്ര സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ
Tuesday, January 21, 2020 12:18 AM IST
കൊ​യി​ലാ​ണ്ടി: ജി​ല്ലാ​ത​ല ജേ​സി ന​ഴ്സ​റി ക​ലോ​ത്സ​വ​ത്തി​ൽ പേ​രാ​മ്പ്ര സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. ര​ണ്ടാം സ്ഥാ​നം കോ​ഴി​ക്കോ​ട് സി​ൽ​വ​ർ​ഹി​ൽ​സ്‌ സ്കൂ​ളും മൂ​ന്നാം സ്ഥാ​നം വ​ട​ക​ര അ​മൃ​ത പ​ബ്ലി​ക് സ്കൂ​ളും ക​ര​സ്ഥ​മാ​ക്കി.

വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. സ​മാ​പ​ന ച​ട​ങ്ങി​ൽ കൊ​യി​ലാ​ണ്ടി​ ജെ​സി​ഐ യു​ടെ പ്ര​സി​ഡ​ന്‍റ് ഡോ. ​റ​ഹീ​സ് കെ ​മി​ൻ​ഹാ​ൻ​സ്, ഡോ. ​ബി.​ജി അ​ഭി​ലാ​ഷ്, ഗോ​കു​ൽ, ഡോ. ​ശ​ബ്‌​ന റ​ഹീ​സ്, ജ​തി​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.