പോ​ലീ​സി​ന്‍റെ ടി​വി മോ​ഷ്ടി​ച്ചയാൾ ഒ​ളി​വി​ല്‍
Tuesday, January 21, 2020 12:18 AM IST
കോ​ഴി​ക്കോ​ട്: രാ​പക​ലി​ല്ലാ​തെ പ​ട്രോ​ളി​ഗും പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്ന പോ​ലീ​സി​നെ ഞെ​ട്ടി​പ്പി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വ് ഒ​ളി​വി​ല്‍. മൊ​ഫ്യൂ​സി​ല്‍ ബ​സ്‌സ്റ്റാ​ന്‍​ഡി​ല്‍ റോ​ഡ് സു​ര​ക്ഷാ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ട്രാ​ഫി​ക് പോ​ലീ​സ് സ്ഥാ​പി​ച്ച പ​വി​ലി​യ​നി​ലെ 55 ഇ​ഞ്ച് എ​ല്‍​ഇ​ഡി ടി​വി മോ​ഷ്ടി​ച്ച യു​വാ​വാ​ണ് മു​ങ്ങി​യ​ത്.
പോ​ലീ​സ് വാ​ട​ക​യ്ക്കെ​ടു​ത്ത ടി​വി​യാ​ണ് മോ​ഷ്ടി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 6.15 ഓ​ടെ​യാ​ണ് സം​ഭ​വം. 11 മു​ത​ല്‍ 17 വ​രെ​യാ​യി​രു​ന്നു ട്രാ​ഫി​ക് വാ​രാ​ച​ര​ണം. ശ​നി​യാ​ഴ്ച ടി​വി എ​ടു​ത്തു​മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ടെ​ക്‌​നീ​ഷൻ‍ എ​ത്തി​യി​ല്ല.
തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ പ​വി​ലി​യ​നി​ല്‍ ക​യ​റി ആ​രും മോ​ഷ​ണം ന​ട​ത്തി​ല്ലെ​ന്ന വി​ശ്വാ​സ​ത്താ​ലാ​ണ് ടി​വി അ​വി​ടെ ത​ന്നെ വ​ച്ച​ത്. ബ​സ്റ്റാ​ന്‍​ഡാ​യ​തി​
നാ​ല്‍ മു​ഴ​വ​ന്‍ സ​മ​യ​വും ആ​ളു​ക​ളും ഉ​ണ്ടാ​വും. ഇ​ക്കാ​ര​ണ​ങ്ങ​ളാ​ല്‍ ടി​വി​ക്ക് പോ​ലീ​സ് പ്ര​ത്യേ​ക ‘പ​രി​ഗ​ണ​ന'​യും ന​ല്‍​കി​യി​രു​ന്നി​ല്ല. ഇ​തെ​ല്ലാം മ​ന​സി​ലാ​ക്കി​യ മോ​ഷ്ടാ​വാ​ണ് ടി​വി അ​ഴി​ച്ചെ​ടു​ത്ത് ത​ല​ച്ചു​മ​ടാ​യി കൊ​ണ്ടു പോ​യ​ത്.
മോ​ഷ്ടാ​വ് ടി​വി​യു​മാ​യി പോ​കുന്ന ദൃ​ശ്യം സി​സി​ടി​വി​യി​ലും പ​തി​ഞ്ഞി​ട്ടു​ണ്ട്. പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തേ​ക്ക് ക​യ​റിയ​ത്.
പി​ന്നീ​ട് പു​റ​ത്തെ ബ​ഞ്ചി​ല്‍ ചു​മ​ട്ട്‌​തൊ​ഴി​ലാ​ളി​ക​ള്‍ വ​ന്നി​രു​ന്നു. ഇ​വ​ര്‍ പോ​കുന്ന​ത് വ​രെ മോ​ഷ്ടാ​വ് പ​വി​ലി​യ​നു​ള്ളി​ല്‍ ത​ന്നെ ഒ​ളി​ച്ചി​രു​ന്നു. ആ​റു മ​ണി​യോ​ടെ ചു​മ​ട്ട്‌​തൊ​ഴി​ലാ​ളി​ക​ള്‍ പോ​യെ​ന്ന് ഉ​റ​പ്പ്‌​വ​രു​ത്തി​യ മോ​ഷ്ടാ​വ് ടി​വി​യു​മാ​യി ക​ട​ന്നു.
കാ​ക്കി ഷ​ര്‍​ട്ടും ക​റു​ത്ത​പാ​ന്‍റ്സും ധ​രി​ച്ച​യാ​ളാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ക​സ​ബ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഡ്രൈ​വ​ര്‍​മാ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.