മ​ല​ബാ​ർ ഫെ​സ്റ്റി​വ​ൽ 2020'; ഞാ​യ​റാ​ഴ്ച മു​ത​ൽ പ്ര​വേ​ശ​നം ടി​ക്ക​റ്റി​ലൂ​ടെ
Tuesday, January 21, 2020 12:21 AM IST
തി​രു​വ​ന്പാ​ടി: തി​രു​വ​ന്പാ​ടി​യി​ൽ ആ​രം​ഭി​ച്ച മ​ല​ബാ​ർ ഫെ​സ്റ്റി​വ​ൽ 2020' ഞാ​യ​റാ​ഴ്ച്ച മു​ത​ൽ പ്ര​വേ​ശ​നം ടി​ക്ക​റ്റ് വഴിയായിരിക്കുമെന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മു​തി​ർ​ന്ന​വ​ർ​ക്ക് 50 രൂ​പ​യും, പ​ത്ത് വ​യ​സിൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് 30 രൂ​പ​യുമാണ് ടി​ക്ക​റ്റ് നി​ര​ക്ക്.
ഫെ​സ്റ്റി​ൽ ഇ​ന്ന് വൈ​കി​ട്ട് 6.30 മു​ത​ൽ 7.30 വ​രെ ചെ​റു​വാ​ടി ന​ന്മ യൂ​ണി​റ്റി​ന്‍റെ വ​യ​ലാ​ർ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ട് പ്ര​ത്യേ​ക ഗാ​ന പ​രി​പാ​ടി​യു​ണ്ടാ​കും. വൈ​കു​ന്നേ​രം 7.30 മു​ത​ൽ രാ​ത്രി ഒ​ന്പ​ത് വ​രെ നീ​ളു​ന്ന കോ​ഴി​ക്കോ​ട് മു​ഹ​ബ​ത്തി​ന്‍റെ ഒ​പ്പ​ന, സൂ​ഫി ഡാ​ൻ​സ്, ദ​ഫ്മു​ട്ട്, കോ​ൽ​ക്ക​ളി അ​റ​ബി​ക് ഡാ​ൻ​സ് എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള മാ​പ്പി​ള ക​ലാ​സ​ന്ധ്യ​യും അ​ര​ങ്ങേ​റും.
ഇ​ന്ന​ലെ തൊ​ണ്ടി​മ്മ​ൽ ഗ​വ. എ​ൽ​പി സ്ക്കൂ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​സ​ന്ധ്യ​യും പ​ന്നി​ക്കോ​ട് നാ​ട്യ​മു​ദ്ര ക​ലാ​ക്ഷേ​ത്ര​യു​ടെ സെ​മി ക്ലാ​സിക്ക​ൽ ഫ്യൂ​ഷ​ൻ ഡാ​ൻ​സും ഡ്രീം ​വോ​യ്സ് മു​ക്കം അ​വ​ത​രി​പ്പി​ച്ച ഗാ​ന​നി​ശ​യും അ​ര​ങ്ങേ​റി.