ഓ​ട്ടോ​പ​ണി​മു​ട​ക്ക് പൂ​ര്‍​ണം
Tuesday, January 21, 2020 12:21 AM IST
കോ​ഴി​ക്കോ​ട്: ഇ​ലക്‌ട്രിക് ഓ​ട്ടോ​ക​ള്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​വി​ലെ പെ​ര്‍​മി​റ്റു​ക​ള്‍​ക്ക് കീ​ഴി​ലാ​ക്കു​ക, തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലും കൂ​ലി​യും സം​ര​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തി​യ 24 മ​ണി​ക്കൂ​ര്‍ സൂ​ച​നാ​പ​ണി​മു​ട​ക്ക് പൂ​ര്‍​ണം.
ഒ​രു മാ​സ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ലക്‌ട്രിക് ഓ​ട്ടോ​ക​ള്‍​ക്കെ​തി​രേ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി മു​ട​ക്കി​യ​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ മോ​ട്ടോ​ര്‍ വാ​ഹ​ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ബ്‌​സി​ഡി​യോ​ടു കൂ​ടി ഇ​ല​ക്‌ട്രിക് ഓ​ട്ടോ​്‍ വാ​ങ്ങി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മു​പ്പ​തോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് കോ​ഴി​ക്കോ​ട്ടു​ള​ള​ത്.
പെ​ര്‍​മി​റ്റി​ല്ലാ​തെ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത് തൊ​ഴി​ല്‍ ന​ഷ്ട​മു​ണ്ടാ​ക്കു​ന്നു​വെ​ന്നാ​ണ് സം​യു​ക്ത സ​മ​ര സ​മി​തി പ​റ​യു​ന്ന​ത്.
ഇ​ലക്‌ട്രിക് ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് പെ​ര്‍​മി​റ്റ് വേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്‍​മാ​റ​ണം. മ​റ്റ് ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ പെ​ര്‍​മി​റ്റ് പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഇ​ലക്‌ട്രി​ക് ഓ​ട്ടോ​ക​ളി​ലേ​ക്ക് മാ​റാ​ന്‍ സാ​വ​കാ​ശം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ മാ​സം ഇ​തേ​വി​ഷ​യം ഉ​ന്ന​യി​ച്ച് കോ​ഴി​ക്കോ​ട്ടെ ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ള്‍ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് ന​ട​ത്തി​യി​രു​ന്നു. ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​ത്ത പ​ക്ഷം അ​ടു​ത്ത മാ​സം അ​നി​ശ്ചി​ത കാ​ല സ​മ​രം തു​ട​ങ്ങാ​നാ​ണ് തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ തീ​രു​മാ​നം.
ഓ​ട്ടോ സം​യു​ക്ത യൂ​ണി​യ​ന്‍ ന​ട​ത്തി​യ പ​ണി​മു​ട​ക്കി​നെ തു​ട​ര്‍​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ള്‍ നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല.
ഇ​തോ​ടെ യാ​ത്ര​ക്കാ​ര്‍ വ​ല​ഞ്ഞു. രാ​വി​ലെ വി​വി​ധ ഓ​ഫീ​സു​ക​ളി​ലേ​ക്കും മ​റ്റും ജോ​ലി​ക്കാ​യി പോ​വു​ന്ന​വ​രും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും ഏ​റെ ബു​ദ്ധിമുട്ടി. റെ​യി​ല്‍​വേ​സ്റ്റേ​ഷ​നി​ല്‍ വ​ന്നി​റ​ങ്ങു​ന്ന ഭൂ​രി​പ​ക്ഷം യാ​ത്ര​ക്കാ​രും സി​റ്റി​ബ​സു​ക​ളേ​യാ​ണ് ആ​ശ്ര​യി​ച്ച​ത്.
കൂ​ടാ​തെ പ​ല​രും കാ​ല്‍​ന​ട​യാ​യും യാ​ത്ര തു​ട​ര്‍​ന്നു. കോ​ട​തി​യി​ലേ​ക്കു​ള്‍​പ്പെ​ടെ ബ​സ് റൂ​ട്ടി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള​വ​ര്‍ ഏ​റെ ബു​ദ്ധി​മു​ട്ടി.
സി​ഐ​ടി​യു, ഐ​എ​ന്‍​ടി​യു​സി, എ​ഐ​ടി​യു​സി, എ​സ്ടി​യു,എ​ച്ച്എം​എ​സ്,ബി​എം​എ​സ്, എ​ന്‍​എ​ല്‍​യു,കെ​ടി​യു​സി-​ബി,ആ​ര്‍​എം​ടി​യു എ​ന്നീ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തി​യ​ത്.