ബൈ​ക്കി​ടി​ച്ച് കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു
Tuesday, January 21, 2020 11:19 PM IST
താ​മ​ര​ശേ​രി: ഓ​മ​ശേ​രി പു​ത്തൂ​രി​ല്‍ ബൈ​ക്കി​ടി​ച്ച് കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. പു​ത്തൂ​ര്‍ നാ​ഗാ​ളി​കാ​വ് കാ​പ്പു​ങ്ങ​ര അ​ബൂ​ബ​ക്ക​ര്‍ (86) മ​രി​ച്ച​ത്. പു​ത്തൂ​ര്‍ അ​ങ്ങാ​ടി​ക്ക് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ ക​ട​യി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ കൊ​ടു​വ​ള്ളി ഭാ​ഗ​ത്ത് നി​ന്നും വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
റോ​ഡി​ല്‍ വീ​ണ ഇ​രു​വ​രെ​യും ഓ​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​ബൂ​ബ​ക്ക​ര്‍ മ​രി​ച്ചി​രു​ന്നു. സാ​ര​മാ​യി പ​രു​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഭാ​ര്യ: പാ​ത്തു​മ്മ. മ​ക്ക​ള്‍: ശ​രീ​ഫ്, ജ​മീ​ല, ഫാ​ത്തി​മ, സു​ബൈ​ദ. മ​രു​മ​ക്ക​ള്‍: ബ​ഷീ​ര്‍, മു​സ്ത​ഫ, സു​ബൈ​ദ.