വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​രം
Tuesday, January 21, 2020 11:59 PM IST
കു​ന്ന​മം​ഗ​ലം: സ​ദ​യം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ബാ​ല​സ​ദ​നത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൽ​പി, യു​പി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ൽ​സ​രം ന​ട​ത്തു​ന്നു. വി​ദ്യ​ഭ്യാ​സ ഉ​പ​ജി​ല്ലാ​ത​ല​ത്തി​ലു​ള്ള മ​ത്സ​രം ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് കു​ന്ന​മം​ല​ത്ത് ന​ട​ക്കും. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചി​ത്ര​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ക്കും. ര​ജി​സ്ട്രേ​ഷ​നും വി​വ​ര​ങ്ങ​ൾ​ക്കും :8714402520, 94956142 55.

ഗ്യാ​സ് സി​ലി​ണ്ട​ർ ചോ​ർ​ന്നു

കൂ​രാ​ച്ചു​ണ്ട്: ഗാ​ർ​ഹി​ക പാ​ച​ക വാ​ത​ക സി​ലി​ണ്ടർ ചോർന്നു. ഗ്ര​ഹ​നാ​ഥ​ന്‍റെ സ​മ​യയോ​ചിത​മാ​യ ഇ​ട​പെ​ട​ലി​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ക​ല്ലാ​നോ​ട് അ​റ​യ്ക്ക​ൽ പോ​ൾ​സ​ണി​ന്‍റെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ല​ഭി​ച്ച ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ സി​ലി​ണ്ട​റി​നാ​ണ് സീ​ൽ​നീ​ക്കി സ്റ്റൗ​വി​ൽ ഘ​ടി​പ്പി​ക്കു​ന്ന സ​മ​യം ഗ്യാ​സ് ചോ​ർ​ച്ച​യു​ള്ള​താ​യി വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഉ​ട​ന​ടി വീ​ട്ടു​ട​മ സി​ലി​ണ്ട​ർ വീ​ടി​ന് പു​റ​ത്തേ​ക്ക് മാ​റ്റു​ക​യും. പേ​രാ​മ്പ്ര അ​ഗ്നി​ശ​മ​ന​സേ​ന ഓ​ഫീ​സി​ൽ വി​വ​രം ന​ൽ​കി അ​വ​ർ സ്ഥ​ല​ത്തെ​ത്തി സി​ലി​ണ്ട​ർ സു​ര​ക്ഷി​ത​മാ​ക്കി കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.