ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു
Wednesday, January 22, 2020 12:01 AM IST
മു​ക്കം: കാ​ൽ​നൂ​റ്റാ​ണ്ടാ​യി കേ​ര​ള​ത്തി​ലെ ടെ​ലി​വി​ഷ​ൻ വി​വ​ര​സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ മാ​രു​ടെ സം​ഘ​ട​ന​യാ​യ കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 12ാ​ത് കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ക്ക​ത്ത് സ​മാ​പ​ന​മാ​യി.
പ്ര​തി​നി​ധി സ​മ്മേ​ള​നം സി​ഒ​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. പി. ​അ​ഫ്സ​ൽ ജി​ല്ലാ റി​പ്പോ​ർ​ട്ടും, സു​ധീ​ഷ് കു​മാ​ർ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും, വി​നോ​ദ് കു​മാ​ർ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം നി​സാ​ർ കോ​യ പ​റ​മ്പി​ൽ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ത്യ​നാ​ഥ​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​വാ​സു​ദേ​വ​ൻ, സം​സ്ഥാ​ന ട്ര​ഷ​റ​ർ അ​ബൂ​ബ​ക്ക​ർ സി​ദ്ദിഖ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഗോ​പ​കു​മാ​ർ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം. ​മ​ൻ​സൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി. ​അ​ഫ്സ​ൽ (പ്ര​സി​ഡ​ന്‍റ്), ഒ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ (സെ​ക്ര​ട്ട​റി) ടി. ​വാ​സു​ദേ​വ​ൻ (ട്ര​ഷ​റ​ർ ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.