പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യം
Thursday, January 23, 2020 12:22 AM IST
തി​രു​വ​മ്പാ​ടി:​ മ​ല​ബാ​റി​ലെ കു​ടി​യേ​റ്റ കേ​ന്ദ്ര​മാ​യ പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ വിശുദ്ധ ​യൗ​സേ​പ്പി​താ​വി​ന്‍റെ​യും വിശുദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 24, 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വെ​ള്ളി രാ​വി​ലെ 6 30 -ന് ​ദി​വ്യ​ബ​ലി​യും 7.15 ന് ​തി​രു​നാ​ൾ കൊ​ടി​യേ​റ്റ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി​യും അ​ർ​പ്പി​ക്കും. ശ​നി രാ​വി​ലെ 6 30 -ന് ​ദി​വ്യ​ബ​ലി​യും വൈ​കി​ട്ട് അ​ഞ്ചി​ന് ഫാ. ​സി​ജോ പു​ളി​മൂ​ട്ടി​ലി​ന്‍റെ കാ​ർ​മ്മി​ക​ത്വ ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യും ന​ട​ക്കും.
രാ​ത്രി 8 30 -ന് ​വാ​ദ്യ​മേ​ള​ങ്ങ​ൾ ഞാ​യ​ർ രാ​വി​ലെ 6.30-ന് ​ദി​വ്യ​ബ​ലി, 9 30-ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും വ​ച​ന​സ​ന്ദേ​ശ​വും ഫാ. ​മാ​ത്യു തൂ​മു​ള്ളി​ലിന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. വൈ​കി​ട്ട് 5.30-ന് ​ദി​വ്യ​ബ​ലി​യും 6.45 ന് അ​ക്ഷ​ര ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​കം 'പ്ര​ണ​യ മ​ന്ത്രം" അ​ര​ങ്ങേ​റും.