ഇ​ശ​ൽ സ​ന്ധ്യ നാ​ളെ ക​ൽ​പ്പ​റ്റ​യി​ൽ
Friday, January 24, 2020 12:19 AM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള ധ​ന​ശേ​ഖ​ര​ണാ​ർ​ഥം ഇ​ശ​ൽ സ​ന്ധ്യ നാ​ളെ വൈ​കു​ന്നേ​രം അ​ന്പി​ലേ​രി​യി​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ശ​ൽ സ​ന്ധ്യ വൈ​കു​ന്നേ​രം 6.30ന് ​സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
സാ​മൂ​ഹി​ക സാം​സ്കാ​രി​ക ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് ക​ൽ​പ്പ​റ്റ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി. 30 പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് 35 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യ​വും കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്ക് പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ഫ​ണ്ടും ഇ​തി​ന​കം ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ സോ​ഷ്യ​ൽ​മീ​ഡി​യ ദു​രു​പ​യോ​ഗം, ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം, വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ക​ഞ്ഞി​വി​ത​ര​ണം, 60 കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​സം​തോ​റും 10 കി​ലോ അ​രി എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ, പ​ഠ​ന സ​ഹാ​യ​ങ്ങ​ൾ, ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ, സ​ഹാ​യ​ങ്ങ​ൾ അ​ർ​ഹ​ത​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തി വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്നു​മു​ണ്ട്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഉ​സ്മാ​ൻ ഹാ​ജി, ചെ​യ​ർ​മാ​ൻ സൂ​പ്പി ക​ല്ല​ങ്കോ​ട​ൻ, പസി. ​മു​സ്ത​ഫ, റ​ഫീ​ഖ് ത​ന്നാ​ണി, ഹാ​രി​സ് ത​ന്നാ​ണി, വി.​എം. റ​ഷീ​ദ്, മൂ​സ, വി.​വി. സ​ലീം, ഷ​മീ​ർ കു​രി​ക്ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.