പെ​രി​ങ്ങ​ളം-കു​രി​ക്ക​ത്തൂ​ര്‍-പെ​രു​വ​ഴി​ക്ക​ട​വ് റോ​ഡി​ന് അ​ഞ്ച് കോ​ടി
Saturday, January 25, 2020 12:26 AM IST
കോ​ഴി​ക്കോ​ട്: പെ​രി​ങ്ങ​ളം കു​രി​ക്ക​ത്തൂ​ര്‍ പെ​രു​വ​ഴി​ക്ക​ട​വ് റോ​ഡി​ന് അ​ഞ്ച് കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി​യ​താ​യി പി.​ടി.​എ റ​ഹീം എം​എ​ല്‍​എ അ​റി​യി​ച്ചു.
കോ​ഴി​ക്കോ​ട് നി​ന്ന് പ​നാ​ത്തു​താ​ഴം സി​ഡ​ബ്ല്യു​ആ​ര്‍​ഡി​എം ബൈ​പാസ് വ​ഴി എം.​വി.​ആ​ര്‍ ക്യാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ലേ​ക്ക് എ​ളു​പ്പ​ത്തി​ല്‍ എ​ത്തി​ച്ചേ​രു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ ഈ ​റോ​ഡ് മി​ല്‍​മ​യു​ടെ സ​മീ​പ​ത്തു കൂ​ടി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.
കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 52.20 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി​യ മാ​വൂ​ര്‍ എ​ന്‍ഐടി കൊ​ടു​വ​ള്ളി റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​റോ​ഡ് വ​ഴി കു​ന്നമം​ഗ​ലം ടൗ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​തെ ക​ട്ടാ​ങ്ങ​ല്‍, മു​ക്കം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ സാ​ധി​ക്കും.