ക​ല്ലാ​ച്ചേ​രി ക​ട​വ് പാ​ലത്തിന് 10.14 കോ​ടി
Saturday, January 25, 2020 12:26 AM IST
നാ​ദാ​പു​രം: മ​യ്യ​ഴി പു​ഴ​യ്ക്ക് കു​റു​കെ - കോ​ഴി​ക്കോ​ട് ക​ണ്ണൂ​ർ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന എ​ട​ച്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ഇ​രി​ങ്ങ​ണ്ണൂ​രും തൃ​പ്പ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ട​വ​ത്തൂ​രും അ​തി​ർ​ത്തി​യാ​യു​ള്ള ക​ല്ലാ​ച്ചേ​രി ക​ട​വ് പാ​ല​ത്തി​ന് ഭ​ര​ണാ​നു​മ​തി.
2009ൽ ​ബ​ജ​റ്റി​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും സ​ങ്കേ​തി​ക ത​ട​സങ്ങ​ൾ കാ​ര​ണം പ​ദ്ധ​തി മു​ട​ങ്ങു​ക​യാ​യി​രു​ന്നു. പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി കി​ഫ്ബി വ​ഴി 10.14 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
മ​ന്ത്രി കെ.​കെ. ശൈ​ല​ജ, ഇ.​കെ. വി​ജ​യ​ൻ എ ​എ​ൽ​എ , മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും പാ​ല​ത്തി​ന് വേ​ണ്ടി പ​രി​ശ്ര​മം ന​ട​ത്തി​യി​രു​ന്നു.