കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​മ്പ​ര ! ആ​ല്‍​ഫൈ​ന്‍ വ​ധ​ക്കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു
Sunday, January 26, 2020 12:41 AM IST
താ​മ​ര​ശേ​രി /വ​ട​ക​ര: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ കോ​ട​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ആ​ല്‍​ഫൈ​ന്‍ വ​ധ​ക്കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. തി​രു​വ​മ്പാ​ടി സി​ഐ ഷ​ജു ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം താ​മ​ര​ശേ​രി മു​ന്‍​സി​ഫ് മ​ജി​സ്‌​ട്രേ​റ്റ് കോ​ടി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

ആ​റു പേ​രെ ആ​സൂ​ത്രി​ത​മാ​യി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യ​മ്മ ജോ​സ​ഫ് എ​ന്ന ജോ​ളി(47), ജോ​ളി​ക്ക് സ​യ​നൈ​ഡ് എ​ത്തി​ച്ചു ന​ല്‍​കി​യ മ​ഞ്ചാ​ടി​യി​ല്‍ എം.​എ​സ്.​മാ​ത്യു എ​ന്ന ഷാ​ജി(44), മാ​ത്യു​വി​ന് സ​യ​നൈ​ഡ് കൊ​ടു​ത്ത താ​മ​ര​ശേ​രി ത​ച്ചം​പൊ​യി​ല്‍ മു​ള്ള​മ്പ​ല​ത്തി​ല്‍ പ്ര​ജി​കു​മാ​ര്‍(48), വ്യാ​ജ ഒ​സ്യ​ത്ത് ത​യാ​റാ​ക്കാ​ന്‍ സ​ഹാ​യി​ച്ച ക​ട്ടാ​ങ്ങ​ല്‍ സ്വ​ദേ​ശി ത​ട്ടൂ​ര്‍​പൊ​യി​ല്‍ കെ.​മ​നോ​ജ് എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍ .

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ല്‍ മൂ​ന്നാ​മ​ത്തെ കേ​സി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. 139 സാ​ക്ഷി​ക​ളും 130 രേ​ഖ​ക​ളു​മാ​യി 500-ഓ​ളം പേ​ജു​ള്ള​താ​ണ് കു​റ്റ​പ​ത്രം. ഷാ​ജു​വി​നെ വി​വാ​ഹം ചെ​യ്യു​മ്പോ​ള്‍ പെ​ണ്‍​കു​ഞ്ഞ് എ​ന്ന നി​ല​യി​ല്‍ ആ​ല്‍​ഫൈ​ന്‍ ബാ​ധ്യ​ത​യാ​കും എ​ന്ന ചി​ന്ത​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ജോ​ളി​യെ ന​യി​ച്ച​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍‌. 2014 മെ​യ് മൂ​ന്നി​നാ​ണ് ആ​ല്‍​ഫൈ​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്.

സി​ലി​യു​ടെ മ​ക​ന്‍റെ ആ​ദ്യ കു​ര്‍​ബാ​ന ദി​വ​സം പു​ലി​ക്ക​യ​ത്തെ വീ​ട്ടി​ല്‍​വ​ച്ചാ​യി​രു​ന്നു ആ​ല്‍​ഫൈ​നെ ജോ​ളി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ‍ ജോ​ളി​യു​ടെ ആ​ദ്യ ഭ​ര്‍​ത്താ​വ് റോ​യി തോ​മ​സി​ന്‍റെ സ​ഹോ​ദ​ര​ന്‍ റോ​ജോ തോ​മ​സ് മു​ഖ്യ​സാ​ക്ഷി​യാ​ണ്. സ്ഥി​ര​മാ​യി സ​യ​നൈ​യ്ഡ് കൊ​ണ്ടു​ന​ട​ക്കു​ന്ന ജോ​ളി ത​ന്‍റെ ബാ​ഗി​ല്‍ ക​രു​തി​യ സ​യ​നൈ​ഡ് കു​പ്പി​യി​ല്‍ വി​ര​ല്‍ തൊ​ട്ട് ബ്രെ​ഡി​ല്‍ തേ​ച്ച് വയ്​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്. സ​ങ്കീ​ര്‍​ണ​മാ​യ കേ​സാ​ണ് ആ​ല്‍​ഫൈ​ന്‍റേ​ത് എ​ന്ന് റൂ​റ​ല്‍ എ​സ്പി കെ.​ജി. സൈ​മ​ണ്‍ പ​റ​ഞ്ഞു.

ക​ണ്ണി​ക​ള്‍ യോ​ജി​പ്പി​ച്ച​പ്പോ​ള്‍ കി​ട്ടി​യ തെ​ളി​വു​ക​ള്‍ നി​ര്‍​ണാ​യ​ക​മാ​യി. ജോ​ളി ബ്രെ​ഡ് എ​ടു​ക്കു​ന്ന​തും പു​ര​ട്ടു​ന്ന​തും ക​ണ്ട​വ​ര്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യി മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​രു​ങ്ങി​യെ​ന്നു പ​റ​ഞ്ഞാ​ണ് ആ​ല്‍​ഫൈ​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ആ​ല്‍​ഫൈ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​ട്ടും യാ​തൊ​രു മ​ന​സാ​ക്ഷി​ക്കു​ത്തി​ല്ലാ​തെ​യാ​യി​രു​ന്നു ജോ​ളി​യു​ടെ പെ​രു​മാ​റ്റ​മെ​ന്നും എ​സ്പി പ​റ​ഞ്ഞു.