ജു​വ​നൈ​ല്‍ ഹോ​മി​ല്‍ ആ​റു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ച നി​ല​യി​ല്‍
Sunday, January 26, 2020 12:41 AM IST
കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്ന് ജു​വ​നൈ​ല്‍ ഹോ​മി​ല്‍ ആ​റു​വ​യ​സു​കാ​ര​നെ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. ഹോ​മി​ലെ അ​ന്തേ​വാ​സി​യാ​യ അ​ജി​നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ പ​രി​ക്കു​ക​ളു​ണ്ട്. ക​ഴു​ത്തി​നു താ​ഴെ​യും കാ​ലി​ലു​മാ​യാ​ണ് പ​രി​ക്കു​ക​ളു​ള്ള​തെ​ന്ന് ചേ​വാ​യൂ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ആ​ര്‍​ഡി​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഇ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ക്കും.ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യ്ക്ക് ജു​വ​നൈ​ല്‍ ഹോ​മി​ലെ കു​ട്ടി​ക​ളെ വി​ളി​ച്ചു​ണ​ര്‍​ത്തു​ന്ന സ​മ​യ​ത്ത് അ​ജി​നെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്ന​ത്.


ഉ​ട​ന്‍ ത​ന്നെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലും എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ഓ​ട്ടി​സം ബാ​ധി​ച്ച കു​ഞ്ഞ് ഒ​ന്ന​ര വ​ര്‍​ഷ​മാ​യി വെ​ള്ളി​മാ​ട്കു​ന്ന് ജു​വ​നൈ​ല്‍ ഹോ​മി​ലാ​ണ് ക​ഴി​യു​ന്ന​ത്. താ​മ​ര​ശേ​രി കൈ​ത​പ്പൊ​യി​ല്‍ സ്വ​ദേ​ശി​യാ​യ കോ​ട്ട​മു​റി​ക്ക​ല്‍ വീ​ട്ടി​ല്‍ നി​ത്യ​യു​ടെ​യും ജി​ഷോ​യു​ടെ​യും മ​ക​നാ​ണ്. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മാ​താ​വ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണു​ള്ള​ത്.

പി​താ​വ് കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ചു പോ​യി. മു​ത്ത​ച്ഛ​നും മു​ത്ത​ശിക്കു​മൊ​പ്പ​മാ​ണ് കു​ട്ടി ക​ഴി​ഞ്ഞി​രു​ന്ന​ത്. ഒ​ന്ന​ര വ​ര്‍​ഷം മു​മ്പാ​ണ് കു​ട്ടി​യെ ജു​വ​നൈ​ല്‍ ഹോ​മി​ലാ​ക്കി​യ​ത്. കു​ട്ടി​ക്ക് ജ​ല​ദോ​ഷ​മ​ല്ലാ​തെ മ​റ്റ് അ​സു​ഖ​ങ്ങെ​ളാ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ജു​വ​നൈ​ല്‍ ഹോം ​അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. അ​തെ സ​മ​യം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ചേ​വാ​യൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.