നി​കു​തി പ​രി​ഷ്‌​ക​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍
Sunday, January 26, 2020 12:42 AM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ല്‍ നി​കു​തി പ​രി​ഷ്‌​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 75 വാ​ര്‍​ഡു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളു​ടെ വി​വ​ര​ശേ​ഖ​ര​ണ​വും ന​മ്പ​റു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തും അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍. 2000 സ്‌​ക്വ​യ​ര്‍ ഫീ​റ്റ് വ​രെ​യു​ള്ള വീ​ടു​ക​ള്‍​ക്ക് നി​കു​തി​വ​ര്‍​ധ​ന ബാ​ധ​ക​മ​ല്ലാ​ത്ത​തി​നാ​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് നി​കു​തി​ഭാ​രം ഉ​ണ്ടാ​വി​ല്ലെ​ന്ന് മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
ഇ​തി​ന് പു​റ​മെ 660 സ്‌​ക്വ​യ​ര്‍ ഫീ​റ്റ് വ​രെ​യു​ള്ള വീ​ടു​ക​ള്‍​ക്ക് ഒ​രു​വി​ധ നി​കു​തി​യും അ​ട​ക്കേ​ണ്ട​തി​ല്ല. ഇ​വ​ര്‍​ക്ക് മ​റ്റ് വീ​ടു​ക​ള്‍ ഉ​ണ്ടാ​വ​രു​തെ​ന്ന നി​ബ​ന്ധ​ന​യു​ണ്ടെ​ന്ന് മാ​ത്രം. കു​ടി​ശിക പ​ലി​ശ​യി​ല്ലാ​തെ അ​ഞ്ച് ഗ​ഡു​ക്ക​ളാ​യി അ​ട​ക്കാ​മെ​ങ്കി​ലും സാ​മ്പ​ത്തി​ക വ​ര്‍​ഷാ​വ​സാ​ന​മ​ടു​ത്ത​തി​നാ​ല്‍ മാ​ര്‍​ച്ച് 31ന് ​മു​മ്പാ​യി മു​ഴു​വ​ന്‍ ഗ​ഡു​വും ന​ല്‍​കേ​ണ്ടി വ​രും.

എ​ന്തെ​ങ്കി​ലും അ​പാ​ക​ത​യും പ​രാ​തി​യു​മു​ണ്ടാ​യാ​ല്‍ പ​രി​ഹ​രി​കാ​ന്‍ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലും മേ​ഖ​ലാ ഓ​ഫീ​സു​ക​ളി​ലും ഹെ​ല്‍​പ് ഡെ​സ്‌​ക്ക് തു​ട​ങ്ങി. അ​ഞ്ച് കൊ​ല്ലം തോ​റും നി​കു​തി​വ​ര്‍​ധി​പ്പി​ക്കാ​മെ​ന്നാ​ണ് ച​ട്ട​മെ​ങ്കി​ലും 25 കൊ​ല്ല​ത്തി​ന് ശേ​ഷ​മാ​ണ് ഇ​പ്പോ​ള്‍ നി​കു​തി വ​ര്‍​ധ​ന. നി​ല​വി​ലു​ള്ള​തി​ന്‍റെ 25 ശ​ത​മാ​ന​മാ​ണ് വീ​ടു​ക​ളു​ടെ നി​കു​തി കൂ​ടു​ക. വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് 100 ശ​ത​മാ​നം നി​കു​തി കൂ​ടും. 2016 ഏ​പ്രി​ല്‍ ഒ​ന്നി​ന് മു​മ്പ് നി​ര്‍​മി​ച്ച 2000 സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ന് താ​ഴെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍​ക്കാ​ണ് നി​കു​തി വ​ര്‍​ധ​ന ബാ​ധ​ക​മ​ല്ലാ​ത്ത​ത്.

ന​ഗ​ര​ത്തി​ല്‍ 1994ലാ​ണ് അ​വ​സാ​ന​മാ​യി നി​കു​തി പ​രി​ഷ്‌​ക്ക​ര​ണം ന​ട​ന്ന​ത്. പാ​ര്‍​പ്പി​ട​ങ്ങ​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കി​യാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ കെ​ട്ടി​ട നി​കു​തി പ​രി​ഷ്‌​ക​രി​ച്ച​ത്. ഏ​റ്റ​വും കു​റ​വ് നി​കു​തി പാ​ര്‍​പ്പി​ട കെ​ട്ടി​ട​ങ്ങ​ള്‍​ക്കാ​ണ്. കൂ​ടു​ത​ല്‍ മൊ​ബൈ​ല്‍ ട​വ​റു​ക​ള്‍​ക്കും വ​ന്‍ മാ​ളു​ക​ള്‍​ക്കു​മാ​ണ്. ഓ​രോ​യി​ന​ത്തി​നു വ്യ​ക്ത​മാ​യി നി​ര​ക്കു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ അ​പ്പീ​ല്‍ അ​ട​ക്ക​മു​ള്ള തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​കു​ള്ള അ​വ​സ​രം ഉ​ണ്ടാ​വി​ല്ല.