70 കോ​ടി​യു​ടെ സ്വ​ര്‍​ണ​ക്ക​ട​ത്ത്: മു​ഖ്യ​പ്ര​തി​യു​ടെ സു​ഹൃ​ത്തും "പി​ടി​കി​ട്ടാ​പ്പു​ള്ളി'
Sunday, February 16, 2020 12:08 AM IST
കോ​ഴി​ക്കോ​ട് : 70 കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ) പി​ടി​കൂ​ടി​യ മു​ഖ്യ​പ്ര​തി​യു​ടെ കൂ​ട്ടാ​ളി​യും പി​ടി​കി​ട്ടാ​പ്പു​ള്ളി. ബം​ഗ​ളു​രു​വി​ല്‍ ഡി​ആ​ര്‍​ഐ പി​ടി​കൂ​ടി​യ കൊ​ടു​വ​ള്ളി സ്വ​ദേ​ശി ഷി​ഹാ​ബു​ദീ​ന്‍റെ സു​ഹൃ​ത്ത് വാ​വാ​ട് സ്വ​ദേ​ശി ടി. ​കെ.​സൂ​ഫി​യാ​നാ​ണ് മു​ങ്ങി​യ​ത്.

ഇ​യാ​ള്‍ ഇ​ന്ത്യ​യി​ലെ​ത്തി​യാ​ല്‍ പി​ടി​കൂ​ടാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും ഡി​ആ​ര്‍​ഐ കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ള്‍​ക്കെ​തി​രേ ബം​ഗ​ളു​രു ഡി​ആ​ര്‍​ഐ​യി​ലും കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. 177 കോ​ടി രൂ​പ വി​ല​യു​ള്ള 590 കി​ലോ​ഗ്രാം സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ അ​ഞ്ചു പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​ണ് ടി.​കെ.​സൂ​ഫി​യാ​ന്‍. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സൂ​ഫി​യാ​നെ പി​ടി​കൂ​ടി​യി​രു​ന്നു. പി​ന്നീ​ട് ജാ​മ്യ​ത്തിലിറ​ങ്ങി​യ സൂ​ഫി​യാ​ന്‍ ദു​ബായി​യി​ലേ​ക്ക് ക​ട​ന്നു.

ദു​ബായ്, ഷാ​ര്‍​ജ, ബ​ഹ്റൈ​ന്‍ , ഖ​ത്ത​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു കൊ​ച്ചി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, കോ​യ​മ്പ​ത്തൂ​ര്‍, തി​രു​ച്ചി​റ​പ്പ​ള്ളി, ല​ക്നൗ, അ​ഹ​മ്മ​ദാ​ബാ​ദ്, മും​ബൈ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി​യാ​ണു സൂ​ഫി​യാ​നും സം​ഘ​വും സ്വ​ര്‍​ണം ക​ട​ത്തി​യി​രു​ന്ന​ത്. ഇ​വ​ര്‍ കാ​രി​യ​റാ​യി സ്ത്രീ​ക​ളെ​യും ഉ​പ​യോ​ഗി​ച്ച​താ​യി ഡി​ആ​ര്‍​ഐ ക​ണ്ടെ​ത്തി​യി​രു​ന്നു. സ്വ​ര്‍​ണം പൊ​ടി​യാ​ക്കി രാ​സ​വ​സ്തു​ക്ക​ളു​മാ​യി ക​ല​ര്‍​ത്തി​യ​ശേ​ഷം ഉ​ള്‍​വ​സ്ത്ര​ങ്ങ​ളി​ല്‍ ഒ​ളി​പ്പി​ച്ചാ​ണു ക​ട​ത്തി​യി​രു​ന്ന​ത്. ഈ ​സം​ഭ​വ​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ​ളു​രു ഡി​ആ​ര്‍​ഐ പി​ടി​കൂ​ടി​യ ഷി​ഹാ​ബു​ദ്ദീ​ന് ബ​ന്ധ​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

സൂ​ഫി​യാ​ന്‍റെ സം​ഘ​ത്തി​ന്‍റെ സ്വ​ര്‍​ണം ശു​ദ്ധീ​ക​രി​ക്കു​ന്ന അ​ഞ്ച് ഫ​ര്‍​ണ​സും 570 കി​ലോ​ഗ്രാം സ്വ​ര്‍​ണം ശു​ദ്ധീ​ക​രി​ച്ചു ന​ല്‍​കി​യ​തി​ന്റെ രേ​ഖ​ക​ളും ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ ഡി​ആ​ര്‍​ഐ പി​ടി​ച്ചെ​ടു​ത്ത​തോ​ടെ​യാ​ണ് വ​ന്‍ ക​ള്ള​ക്ക​ട​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്താ​യ​ത്. സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ഉ​ള്‍​വ​സ്ത്ര​ങ്ങ​ള്‍‌, 2.5 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ​മി​ശ്രി​തം എ​ന്നി​വ​യും ഇ​വി​ടെ​നി​ന്നു ല​ഭി​ച്ചി​രു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ ന​സീ​മും ത​ഹീ​മും ക​ള്ള​ക്ക​ട​ത്തു സം​ഘ​ങ്ങ​ള്‍​ക്ക് 570 കി​ലോ​ഗ്രാം സ്വ​ര്‍​ണം ശു​ദ്ധീ​ക​രി​ച്ചു ന​ല്‍​കി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള​ട​ങ്ങി​യ ര​ജി​സ്റ്റ​റും നോ​ട്ട്ബു​ക്കു​ക​ളും മൊ​ബൈ​ല്‍ ഫോ​ണ്‍ വി​ശ​ദാം​ശ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് സൂ​ഫി​യാ​ന്‍റെ പ​ങ്കി​നെക്കു​റി​ച്ച് ഡി​ആ​ര്‍​ഐ​ക്ക് വി​വ​രം ല​ഭി​ച്ച​ത്. സൂ​ഫി​യാ​നു പു​റ​മേ ഈ ​കേ​സി​ലെ പ്ര​തി​യാ​യ ആ​വി​ലോ​റ സ്വ​ദേ​ശി ഷ​മീ​ര്‍ അ​ലി​യും ഒ​ളി​വി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ​ളു​രു ഡി​ആ​ര്‍​ഐ പി​ടി​കൂ​ടി​യ ഷി​ഹാ​ബു​ദ്ദീ​ന്‍ 2018 ല്‍ 200 ​കി​ലോ​ഗ്രാം സ്വ​ര്‍​ണം പ​ല​ര്‍​വ​ഴി​യാ​യി ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് സ്വ​ര്‍​ണ​ക്ക​ട​ത്ത് നി​യ​ന്ത്രി​ക്കു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ ക​ണ്ണി​യാ​ണ് ഷി​ഹാ​ബി​ദ്ദീ​ന്‍. ഷി​ഹാ​ബു​ദ്ദീ​നു​മാ​യി സൂ​ഫി​യാ​നു​ള്‍​പ്പെ​ടു​ന്ന സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​നു​ള്ള പ​ങ്കും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.