മി​നി സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍ മ​ട്ടു​പ്പാ​വി​ല്‍ പ​ച്ച​ക്ക​റി​കൃ​ഷി​യി​റ​ക്കി ഉ​ദ്യോ​ഗ​സ്ഥ​ര്‍
Sunday, February 16, 2020 12:09 AM IST
താ​മ​ര​ശേ​രി: 'ജീ​വ​നി' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​മ്മു​ടെ കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യം എ​ന്ന സ​ന്ദേ​ശ​മു​യ​ര്‍​ത്തി മി​നി സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍റെ മ​ട്ടു​പ്പാ​വി​ല്‍ പ​ച്ച​ക്ക​റി​കൃ​ഷി​യി​റ​ക്കി ഉ​ദ്യോ​ഗ​സ്ഥ​ര്‍. താ​മ​ര​ശേ​രി മി​നി സി​വി​ല്‍​സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രാ​ണ് മ​ട്ടു​പ്പാ​വി​ല്‍ 52 ഗ്രോ​ബാ​ഗു​ക​ളി​ലാ​യി വി​വി​ധ​യി​നം പ​ച്ച​ക്ക​റി തൈ​ക​ള്‍ ന​ട്ട​ത്. പ​ച്ച​ക്ക​റി കൃ​ഷി​ത്തോ​ട്ടം ഉ​ദ്ഘാ​ട​നം ദു​ര​ന്ത നി​വാ​ര​ണ​വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഷാ​മി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​മ​ര​ശേ​രി ത​ഹ​സി​ല്‍​ദാ​ര്‍ സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭൂ​രേ​ഖ ത​ഹ​സി​ല്‍​ദാ​ര്‍ പി.​എ​സ്. ലാ​ല്‍​ച​ന്ദ്, ക്യ​ഷി ഓ​ഫീ​സ​ര്‍ എം.​എം. സ​ബീ​ന, താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.