കു​ടും​ബാ​രോ​ഗ്യ‌ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം 18ന്
Monday, February 17, 2020 12:47 AM IST
താ​മ​ര​ശേ​രി: ആ​ര്‍​ദ്രം പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ച്ച പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രി​ന്‍റെ ഉ​ദ്ഘാ​ട​നം 18-ന് ​ഉ​ച്ച​യ്ക്ക് ശേ​ഷം ര​ണ്ടി​ന് ആ​രോ​ഗ്യമ​ന്ത്രി ശൈ​ല​ജ ടീ​ച്ച​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​എ​ച്ച്‌​ഐ​ഡി കാ​ര്‍​ഡ് വി​ത​ര​ണ​വും മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. ഇ​തോ​ടൊ​പ്പം സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച 108 ആം​ബു​ല​ന്‍​സി​ന്‍റെ ഫ്‌​ലാ​ഗ് ഓ​ഫും ന​ട​ത്തും.
രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ്കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മൂ​ന്ന് സ്റ്റാ​ഫ് നേ​ഴ്‌​സ്, ര​ണ്ട് ഫാ​ര്‍​മ​സി​സ്റ്റ്, 20 ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍ , ഒ​രു പാ​ലി​യേ​റ്റീ​വ് ന​ഴ്‌​സ്, ഒ​രു ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്റ്, ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍, ക്ല​ര്‍​ക്ക്, പി​യൂ​ണ്‍, പി​ടി​എ​സ്, എ​ന്നി​വ​രു​ടെ സേ​വ​നം ആ​ശു​പ​ത്രി​യി​ല്‍ ല​ഭ്യ​മാ​ണ്. മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ മാ​ന​സി​കാ​രോ​ഗ്യ ക്ലീ​നി​ക്ക്, വ​യോ​ജ​ന ക്ലീ​നി​ക്ക്, കൗ​മാ​ര ആ​രോ​ഗ്യ ക്ലീ​നി​ക്ക്, ജീ​വി​ത ശൈ​ലീ രോ​ഗ ക്ലീ​നി​ക്ക്, ശ്വാ​സ് ക്ലീ​നി​ക്ക് എ​ന്നി​വ ന​ട​ന്ന് വ​രു​ന്നു​ണ്ട്.