പേ​രാ​മ്പ്ര സ​ബ് രജി​സ്ട്രാ​ർ ഓ​ഫീ​സ് നിർമാണം ഉദ്ഘാടനം ചെയ്തു
Wednesday, February 19, 2020 1:04 AM IST
പേ​രാ​മ്പ്ര: എ​ട്ട് ഓ​ഫീ​സ് മ​ന്ദി​ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും 10 ഓ​ഫീ​സ് മ​ന്ദി​ര​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വഴി നിർവഹിച്ചു.

അ​ക്കി​ക്കാ​വ്, കു​ന്ദം​കു​ളം, പ​ഴ​യ​ന്നൂ​ർ, കു​റ്റി​പ്പു​റം, താ​നൂ​ർ, ക​ല്പ​ക​ഞ്ചേ​രി, തേ​ഞ്ഞി​പ്പ​ലം, ചെ​ർ​പ്പു​ള​ശേ​രി, പ​യ്യോ​ളി, പേ​രാ​മ്പ്ര​യി​ലെ പു​തി​യ സ​ബ് രജി​സ്ട്രാ​ർ ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ളും, ര​ജി​സ്ട്രേ​ഷ​ൻ കോം​പ്ല​ക്സ് കോ​ട്ട​യം, ര​ജി​സ്ട്രേ​ഷ​ൻ കോം​പ്ല​ക്സ് കോ​ഴി​ക്കോ​ട്, മു​ണ്ടൂ​ർ, ഫ​റോ​ക്ക്, വെ​സ്റ്റ്ഹി​ൽ, ചാ​ത്ത​മം​ഗ​ലം, അ​ഴി​യൂ​ർ, വി​ല്യാ​പ്പ​ള്ളി, ഇ​രി​ട്ടി​യി​ലെ പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വു​മാ​ണ് മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ച​ത്. ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന വി​ധ​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് ആ​ധു​നി​ക​വ​ത്കരി​ക്കു​ക​യാ​ണ്. 48 സ​ബ് രജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ൾ​ക്കും മൂ​ന്ന് രജി​സ്ട്രേ​ഷ​ൻ കോം​പ്ല​ക്സി​നും 100 കോ​ടി രൂ​പ കി​ഫ്ബി വ​ഴി ഭ​ര​ണാ​നു​മ​തി ന​ൽ​കി. മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. കേ​ര​ള ച​രി​ത്ര​ത്തി​ൽ ഇ​ത്ര​യും സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ൾ ഒ​ന്നി​ച്ച് നി​ർ​മിച്ച കാ​ല​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ക​ഴി​ഞ്ഞ മൂ​ന്ന​ര വ​ർ​ഷ​ത്തി​നി​ട​യി​ൽ 33 ല​ക്ഷം ആ​ധാ​ര​ങ്ങ​ൾ രജി​സ്റ്റ​ർ ചെ​യ്തെ​ന്നും 12000 കോ​ടി രൂ​പ റ​ജി​സ്ട്രാ​ർ ഓ​ഫീ​സ് വ​ഴി സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ചെ​ന്നും ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

പേ​രാ​മ്പ്ര സ​ബ് റ​ജി​സ്ട്രാ​ർ ഓ​ഫീ​സ് ശി​ലാ​ഫ​ല​ക അ​നാ​ച്ഛാ​ദ​നം ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. 100 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള പേ​രാ​മ്പ്ര സ​മ്പ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് പൈ​തൃ​ക സ്വ​ത്താ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും കി​ഫ്ബി വ​ഴി 20000 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു .

ഡ​പ്യൂ​ട്ടി ഇ​ൻ​സ്പ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ര​ജി​സ്ട്രേ​ഷ​ൻ ഉ​ത്ത​ര​മേ​ഖ​ല പി. ​ച​ന്ദ്ര​ൻ , മു​ൻ എം​എ​ൽ​എ കെ. ​കു​ഞ്ഞ​മ്മ​ദ് മാ​സ്റ്റ​ർ, നൊ​ച്ചാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. കു​ഞ്ഞി​ക്ക​ണ്ണ​ൻ, പേ​രാ​മ്പ്ര മ​ണ്ഡ​ലം വി​ക​സ​ന സ​മി​തി ക​ൺ​വീ​ന​ർ എം. ​കു​ഞ്ഞ​മ്മ​ദ് മാ​സ്റ്റ​ർ, കെ.​പി. അ​സ​ൻ കു​ട്ടി, വി.​കെ. സു​നീ​ഷ്, കെ. ​ര​ജീ​ഷ് കു​മാ​ർ, രാ​ജ​ൻ മ​രു​തേ​രി, എ​ൻ.​പി. ബാ​ബു, ഗോ​പാ​ല​കൃ​ഷ്ണ​ൻ ത​ണ്ടോ​റ​പ്പാ​റ, കെ. ​സ​ജീ​വ​ൻ, ഒ.​പി. മു​ഹ​മ്മ​ദ്, കെ.​എം. രാ​ജീ​വ​ൻ, പേ​രാ​മ്പ്ര സ​ബ് ര​ജി​സ്ട്രാ​ർ എം.​ശോ​ഭ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.