ചു​ര​ത്തി​ല്‍ വീ​ണ്ടും തീ​പി​ടി​ത്തം
Wednesday, February 19, 2020 1:04 AM IST
ഈ​ങ്ങാ​പ്പു​ഴ: ചു​രം ഒ​ന്നാം വ​ള​വി​ന് താ​ഴെ​ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ എ​സ്റ്റേ​റ്റി​ല്‍ തീ​പ​ട​ര്‍​ന്ന് പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി സൃഷ്ടിച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണ് തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. ഉ​ട​ന്‍ ത​ന്നെ താ​മ​ര​ശേ​രി പോ​ലീ​സി​ലും മു​ക്കം ഫ​യ​ര്‍ ഫോ​ഴ്‌​സി​ലും വി​വ​രം അ​റി​യി​ച്ചു.
മു​ക്ക​ത്ത് നി​ന്നെ​ത്തി​യ ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ര്‍ ഫോ​ഴ്‌​സും പോ​ലീ​സും സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് അ​ഞ്ച​ര​യോ​ടെ​തീ ​അ​ണ​ച്ചു.
നി​രോ​ധി​ത മേ​ഖ​ല​യി​ല്‍ സ്ഥാ​പി​ച്ച പ​ര​സ്യ ബോ​ര്‍​ഡ് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ കൂ​ടം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഗ്യാ​സ് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു മാ​റ്റു​ന്ന​തി​നി​ട​യി​ല്‍ തീ​പ്പൊ​രി തെ​റി​ച്ചാ​ണ് തീ ​ആ​ളി​പ്പ​ട​ര്‍​ന്ന​ത്. ഗ്യാ​സ്‌​ക​ട്ട​റും ബോ​ര്‍​ഡ് പൊ​ളി​ക്കാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ​യും താ​മ​ര​ശേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​രാ​ഴ്ച മു​മ്പ് ഒ​മ്പ​താം വ​ള​വി​ല്‍ വ​ന​മേ​ഖ​ല​യി​ലും തീ​പി​ടു​ത്ത​മു​ണ്ടാ​യി​രു​ന്നു.