ഇ​ന്ത്യ സ്‌​കി​ല്‍​സ് കേ​ര​ള ശ​നി​യാ​ഴ്ച തുടങ്ങും
Wednesday, February 19, 2020 1:04 AM IST
കോ​ഴി​ക്കോ​ട്: ഇ​ന്ത്യ സ്‌​കി​ല്‍​സ് കേ​ര​ള 2020 ത്രി​ദി​ന നൈ​പു​ണ്യോ​ത്സ​വ​ത്തി​ന് 22ന് ​സ്വ​പ്ന ന​ഗ​രി​യി​ല്‍ തു​ട​ക്കം കു​റി​ക്കു​മെ​ന്ന് മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ന്‍. മാ​റി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പുതിയതൊഴിൽ വൈ​ദ​ഗ്ധ്യം പ​രി​ഗ​ണി​ച്ചാ​ണ് സ്‌​കി​ല്‍ മേ​ള ന​ട​ത്തു​ന്ന​തെ​ന്ന് വെ​സ്റ്റ്ഹി​ല്‍ ഗ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ന്ന വാർത്താ​സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി പ​റ​ഞ്ഞു. ഐ​ടി​ഐ ക​ളി​ലെ പ്ര​വ​ര്‍​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ഗ്രേ​ഡിം​ഗ് സം​വി​ധാ​നം കൊ​ണ്ടു​വ​രും. പു​തി​യ അ​ഞ്ച് ഐ​ടി​ഐ തു​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ ഐ​ടി​ഐ ക​ളി​ലും സോ​ളാ​ര്‍ സം​വി​ധാ​നം ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ എ. ​പ്ര​ദീ​പ്കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം.​കെ. രാ​ഘ​വ​ന്‍ എം​പി, മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി, ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ് സാം​ബ​ശി​വ​റാ​വു തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ള​ര്‍​പ്പി​ക്കും.
മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് സാ​ങ്കേ​തി​ക​പ്ര​ദ​ര്‍​ശ​നം, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ വി​ദ​ഗ്ധ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ഓ​പ്പ​ണ്‍ ഫോ​റം, ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ട​ണ്ട്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ എ. ​പ്ര​ദീ​പ് കു​മാ​ര്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ല​ക്ട​ര്‍ സാ​ബം​ശി​വ റാ​വു. തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.