കാ​ല്‍​ന​ട പ്ര​ചാ​ര​ണ ജാ​ഥ സ​മാ​പി​ച്ചു
Wednesday, February 19, 2020 1:06 AM IST
താ​മ​ര​ശേ​രി: സി​പി​എം നേ​തൃ​ത്വ​ത്തി​ല്‍ 20ന് ​ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ര്‍​ച്ചി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ത്ഥം സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ത്തി​യ കാ​ല്‍​ന​ട പ്ര​ച​ാര​ണ ജാ​ഥ താ​മ​ര​ശേ​രി​യി​ല്‍ സ​മാ​പി​ച്ചു. താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ തെ​റ്റാ​യ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​കീ​യ പ​ദ്ധ​തി​ക​ളോ​ട് മു​ഖം തി​രി​ച്ച് നി​ല്‍​ക്കു​ന്ന സ​മീ​പ​ന​ത്തി​നെ​തി​രെ​യും സ്ഥ​ലം എം​എ​ല്‍​എ​യോ​ട് കാ​ണി​ക്കു​ന്ന വി​വേ​ച​ന​ത്തി​നെ​തി​രെ​യു​മാ​ണ് മാ​ര്‍​ച്ച് ന​ട​ത്തു​ന്ന​ത്. ജാ​ഥാ ലീ​ഡ​ര്‍ എ.​പി. സ​ജി​ത്ത്, വൈ​സ് ലീ​ഡ​ര്‍​മാ​രാ​യ വി. ​കു​ഞ്ഞി​രാ​മ​ന്‍, സി.​കെ. വേ​ണു​ഗോ​പാ​ല​ന്‍, ഇ. ​ശി​വ​രാ​മ​ന്‍, പി.​സി. അ​ബ്ദു​ല്‍​അ​സീ​സ്, കെ. ​സു​ധാ​ക​ര​ന്‍, വി.​പി. ഗോ​പി, പി.​എം. അ​ബ്ദു​ല്‍​മ​ജീ​ദ്, ടി.​കെ. ത​ങ്ക​പ്പ​ന്‍, കെ.​എം. ബാ​ബു, ടി.​കെ.​ബൈ​ജു, പി. ​വി​ന​യ​കു​മാ​ര്‍, കെ.​പി. രാ​ധാ​കൃ​ഷ്ണ​ന്‍, പി.​എം. ജ​യേ​ഷ്, ബി​ന്ദു​ആ​ന​ന്ദ്, തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ച്ചു. പ​ര​പ്പ​ന്‍​പൊ​യി​ലി​ല്‍ പൊ​തു​യോ​ഗ​ത്തി​ല്‍ ജാ​ഥാ ലീ​ഡ​ര്‍ എ.​പി.​സ​ജി​ത്ത്, പി.​സി.​അ​സീ​സ്, എ.​സി.​ഗ​ഫൂ​ര്‍, കാ​രാ​ട്ട് അ​ബ്ദു​ല്‍​ഹ​ഖ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.