തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം ചെയ്തു
Friday, February 21, 2020 2:08 AM IST
തി​രു​വ​മ്പാ​ടി: ഡി​കെ​ടി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​സ്ത​മേ​ഖ​ല​ക​ളി​ലും അ​ധി​ക നി​കു​തി​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പൊ​തു​ഖ​ജ​നാ​വ് കൊ​ള്ള​യും ധൂ​ർ​ത്തും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ബ്ര​ഹാം ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വഹിച്ചു. സി. ​അ​സ​ൻ​മോ​യി​ൻ, കെ.​പി. ദാ​മോ​ദ​ര​ൻ, രാ​ജ​ൻ വ​ട​ക്കേ​ക്ക​ര, കെ. ​കേ​ശ​വ​ൻ, ജോ​യി കൊ​ല്ല​ച്ചി​റ, സി. ​ബാ​ബു, പു​ന​ത്തി​ൽ വേ​ലാ​യു​ധ​ൻ, പി. ​കൃ​ഷ്ണ​ൻ​കു​ട്ടി, എ.​യു. ക​ണ്ണ​ൻ, ലി​സി കാ​രി​പ്ര, ലീ​ലാ​മ്മ ജോ​ർ​ജ്, സു​ലേ​ഖാ​ബീ​വി, ടി. ​സ​ബീ​ന, എം. ​ടോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.