റ​ബർ തോ​ട്ട​ത്തി​ൽ അ​ഗ്നി​ബാ​ധ
Friday, February 21, 2020 2:13 AM IST
നാ​ദാ​പു​രം: വ​ള​യം കാ​ലി​ക്കൊ​ളു​മ്പി​ന് സ​മീ​പം മു​ത്ത​ങ്ങ​ച്ചാ​ലി​ൽ റ​ബർ തോ​ട്ട​ത്തി​ൽ അ​ഗ്നി​ബാ​ധ. വ​ള​യം സ്വ​ദേ​ശി പു​ത്തോ​ളി​ക്കു​നി സു​രേ​ന്ദ്ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​ബർ തോ​ട്ട​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി അ​ഗ്നി​ബാ​ധ ഉ​ണ്ടാ​യ​ത്. രാ​വി​ലെ 11ന് ​ഉ​ട​മ​സ്ഥ​ൻ തോ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് തീ ​ക​ണ്ട​ത്. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട​ര ഏ​ക്ക​റോ​ളം സ്ഥ​ലം അ​ഗ്നി​ക്കി​ര​യാ​യി​.