കോ​ളേ​ജ് ഡേ ​ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, February 21, 2020 2:14 AM IST
മു​ക്കം: മാ​മ്പ​റ്റ ഡോ​ൺ ബോ​സ്കോ കോ​ള​ജ് കോ​ള​ജ് ഡേ ​ചാ​ന​ൽ കോ​മ​ഡി ഷോ ​അ​വ​താ​ര​ക​നും അ​ഭി​നേ​താ​വു​മാ​യ മ​ണി​ദാ​സ് പ​യ്യോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ​ൺ ബോ​സ്കോ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജീ​സ​ൻ നെ​ല്ലു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ജി​ബി ജോ​സ് ഡോ​ൺ ബോ​സ്കോ കോ​ള​ജി​ന്‍റെ ആ​ന്വ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജെ​യിം​സ്, മാ​നേ​ജ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഹെ​ഡ് ജി​ജി ജോ​ർ​ജ് പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ നി​ഷാ​ന്ത്, കോ​ള​ജ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി.​ജി. ഷി​ബി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് അ​ക്കാ​ദ​മി​ക് മി​ക​വ് പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഫാ. ​ജോ​സ​ഫ് ഊ​ണു പാ​ല​ത്തി​ങ്ക​ൽ മെ​മ്മോ​റി​യ​ൽ മെ​രി​റ്റ് സ്കോ​ള​ർ​ഷി​പ്പ്, പി​ടി​എം​എ​യു​ടെ പ്ര​ത്യേ​ക കോ​ള​ർ​ഷി​പ്പ് എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.