പഞ്ചായത്ത് വക ക​ല്യാ​ണ മ​ണ്ഡ​പം ലേ​ലം ചെ​യ്യാ​നു​ള്ള തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന്
Tuesday, February 25, 2020 12:26 AM IST
പേ​രാ​മ്പ്ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു വ​ക​യി​രു​ത്തി പേ​രാ​മ്പ്ര​യി​ല്‍ പു​തു​താ​യി നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ക​ല്യാ​ണ മ​ണ്ഡ​പം സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍​ക്ക് ലേ​ലം ചെ​യ്തു കൊ​ടു​ക്കു​വാ​നു​ള്ള തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ചു നി​ര്‍​മിച്ച ക​ല്യാ​ണ മ​ണ്ഡ​പം സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍​ക്ക് വ​ന്‍ വാ​ട​ക ല​ഭി​ക്കു​ന്ന രൂ​പ​ത്തി​ല്‍ ലേ​ലം ചെ​യ്തു കൊ​ടു​ത്ത ഭ​ര​ണ സ​മി​തി തീ​രു​മാ​നം റ​ദ്ദ് ചെ​യ്ത് നി​ശ്ചി​ത വാ​ട​ക ക​ണ​ക്കാ​ക്കി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് ല​ഭ്യ​മാ​വു​ന്ന രീ​തി​യി​ല്‍ പു​ന:​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലോ ധ​ന​കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മ​റ്റി​യി​ലോ വേ​ണ്ട രൂ​പ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യാ​തെ​യാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് അ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.
26 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് പേ​രാ​മ്പ്ര ബ​സ് സ്റ്റാൻഡ് പ​രി​സ​ര​ത്ത് വി​ശ​ദീ​ക​ര​ണ പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ക്കും. 28 ന് ​ചേ​രു​ന്ന സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വന്‍​ഷ​ന്‍ തു​ട​ര്‍ സ​മ​ര പ​രി​പാ​ടി​ക​ള്‍ തീ​രു​മാ​നി​ക്കും. വാ​ര്‍​ത്താസ​മ്മേ​ള​ന​ത്തി​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ മ​രു​തേ​രി, യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പു​തു​ക്കു​ടി അ​ബ്ദു​റ​ഹ്മാ​ന്‍, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ പി.​പി. രാ​മ​കൃ​ഷ്ണ​ന്‍, യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ കെ.​സി. ര​വീ​ന്ദ്ര​ന്‍, ബാ​ബു ത​ത്ത​ക്കാ​ട​ന്‍, ഇ. ​ഷാ​ഹി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.