ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍ ത​മ്മി​ല​ടി​ച്ചു; ര​ണ്ടുപേ​ര്‍​ക്കു പ​രി​ക്ക്
Tuesday, February 25, 2020 12:31 AM IST
വ​ട​ക​ര: ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍ ത​മ്മി​ല​ടി​ച്ചു. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
പ​തി​യാ​ര​ക്ക​ര ഇ​ത്തി​ലോ​ട്ട് ജി​തി​ന്‍​ലാ​ല്‍, പു​റ​ങ്ക​ര വ​ട്ട​ക്ക​ണ്ടി​യി​ല്‍ ഷം​സു​ദീ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ​പാ​ത​യി​ല്‍ കൃ​ഷ്ണ​കൃ​പ ഓ​ഡി​റ്റോ​റി​യം പ​രി​സ​രം കേ​ന്ദ്ര​മാ​യി 13 ആം​ബു​ല​ന്‍​സു​ക​ള്‍ ഓ​ടു​ന്നു​ണ്ട്.
ഇ​വി​ടേ​ക്ക് ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് വി​ളി​ച്ച​ത് പ്ര​കാ​രം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് ആം​ബു​ല​ന്‍​സ് വി​ട്ടു​കൊ​ടു​ത്തു. അ​വി​ടെ എ​ത്തി​യ ഡ്രൈ​വ​ര്‍ ജി​തി​ന്‍​ലാ​ലി​നോ​ട് ആ​ശു​പ​ത്രി സെ​ക്യൂ​രി​റ്റി സ്റ്റാ​ഫ് ആം​ബു​ല​ന്‍​സി​ന് ഏ​ര്‍​പ്പാ​ടാ​ക്കി​യ​താ​യി രോ​ഗി​യു​ടെ കൂ​ടെ​യു​ള്ള​വ​ര്‍ പ​റ​ഞ്ഞു.
പ​ത്ത് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ എ​ട​ച്ചേ​രി ത​ലാ​യി​യി​ലു​ള്ള വാ​ഹ​ന​ത്തി​ന് ഏ​ര്‍​പ്പാ​ടാ​ക്കി​യ​ത് ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ഓ​ടു​ന്ന ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ ഷം​സു​വാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ തർക്കമായി.
ത​ര്‍​ക്ക​ത്തി​നി​ട​യി​ല്‍ ജി​തി​ന്‍​ലാ​ലി​ന്‍റെ മു​ഖ​ത്ത് കീ ​ചെ​യി​നി​ല്‍ ഘ​ടി​പ്പി​ച്ച ക​ത്തി പോ​ലെ​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് മു​റി​വേ​ല്‍​പി​ച്ച​താ​യാ​ണ് പ​രാ​തി.
ദേ​ഹ​ത്ത് ക​ടി​ക്കു​ക​യും ചെ​യ്തു. സാ​ര​മാ​യി മു​റി​വേ​റ്റ ജി​തി​ന്‍​ലാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ക​യാ​ണ്. ജി​തി​ന്‍​ലാ​ലി​നെ ആ​ക്ര​മി​ച്ച ആ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആം​ബു​ല​ന്‍​സ് ഡ്രൈ​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.
അ​തേ സ​മ​യം ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്ത് പാ​ര്‍​ക്ക് ചെ​യ്ത് ആം​ബു​ല​ന്‍​സ് ഓ​ടി​ക്കു​ന്ന ത​ന്നെ ആ​റു പേ​ര്‍ ചേ​ര്‍​ന്നു മ​ര്‍​ദി​ച്ചെ​ന്നാ​ണ് ഷം​സു​ദീ​ന്‍റെ പ​രാ​തി. തി​രു​വ​ള്ളൂ​രി​ലെ വി​എ​എം​സി​ടി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റാ​ണ് ഷം​സു​ദീ​ന്‍. ഇ​ദ്ദേ​ഹ​വും ന​ട​പ​ടി തേ​ടി വ​ട​ക​ര പോ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി.