പൊ​തു​ശ്മ​ശാ​നം: സ്പെ​ഷൽ ഗ്രാ​മ​സ​ഭ വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്ന്
Tuesday, February 25, 2020 12:31 AM IST
കൂ​രാ​ച്ചു​ണ്ട്: പൊ​തു​ശ്മ​ശാ​നം വി​ഷ​യം ജ​ന​കീ​യ പ്ര​ശ്‌​ന​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്പെ​ഷൽ ഗ്രാ​മ​സ​ഭ വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ഗ്രാ​മ​സ​ഭ​ക​ളു​ടെ അം​ഗീ​കാ​രം അ​നി​വാ​ര്യ​മാ​ണെ​ന്ന ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം 13 വാ​ർ​ഡു​ക​ളി​ലും സ്പെ​ഷൽ ഗ്രാ​മ​സ​ഭ വി​ളി​ച്ചു ചേ​ർ​ക്ക​ണം. ശ്മ​ശാ​നം നി​ർ​മ്മി​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക ത​ട​സ​മു​ണ്ടെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ച​രി​പ്പി​ക്കു​ന്നു.
എ​ന്നാ​ൽ നി​ല​വി​ൽ യാ​തൊ​രു ത​ട​സ​വു​മി​ല്ലെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. 12-ാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ന​ട​ന്ന നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തി​ൽ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ അ​ശോ​ക​ൻ കു​റു​ങ്ങോ​ട്ട് നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചു.
സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം പ്ര​സി​ഡ​ന്‍റ് ജോ​സ് ചെ​റു​വ​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഡി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണി കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ, സൂ​പ്പി തെ​രു​വ​ത്ത്, ഷി​ബു ജോ​ർ​ജ്, ജ​മീ​ല ചേ​രി​ക്കാ​ത്തോ​ട്ട​ത്തി​ൽ, വ​ർ​ഗീ​സ് പാ​ല​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.