വി​ജ്ഞാ​നം പ​ക​രാ​ന്‍ സ​ഹാ​യ​ക​മാ​യെന്ന്
Tuesday, February 25, 2020 12:31 AM IST
കോ​ഴി​ക്കോ​ട്: ഇ​ന്ത്യ സ്‌​കി​ല്‍​സ് കേ​ര​ള 2020 നൈ​പു​ണ്യോ​ത്സ​വം പു​തു​ത​ല​മു​റ​യ്ക്ക് വി​ജ്ഞാ​നം പ​ക​രു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യെ​ന്ന് കേ​ര​ള അ​ക്കാ​ദ​മി ഫോ​ര്‍ സ്‌​കി​ല്‍​സ് എ​ക്‌​സ​ല​ന്‍​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പ് ഡ​യ​റ​ക്ട​റു​മാ​യ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍.
സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ വ​ര്‍​ഷം 20 നൈ​പു​ണ്യ മ​ത്സ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​ത് ഈ ​വ​ര്‍​ഷം 39 ആ​യി ഉ​യ​ര്‍​ന്നു. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വു​മു​ണ്ടാ​യി. കേ​ശാ​ല​ങ്കാ​രം, പു​ഷ്പാ​ല​ങ്കാ​രം, പാ​ച​കം തു​ട​ങ്ങി വി​വി​ധ ജ​ന​പ്രി​യ ഇ​ന​ങ്ങ​ളും ഇ​ത്ത​വ​ണ ഇ​ന്ത്യ സ്‌​കി​ല്‍ കേ​ര​ള​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഓ​ട്ടോ​ബോ​ഡി റി​പ്പ​യ​ര്‍, ഓ​ട്ടോ​മൊ​ബൈ​ല്‍ ടെ​ക്‌​നോ​ള​ജി, ബേ​ക്ക​റി, ബ്യൂ​ട്ടി​തെ​റാ​പ്പി, ബ്രി​ക് ലേ​യിം​ഗ്, ക്യാ​ബി​ന​റ്റ് നി​ര്‍​മ്മാ​ണം, സി​എ​ന്‍​സി ടേ​ണിം​ഗ്, സി​എ​ന്‍​സി മി​ല്ലിം​ഗ്, ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്റ്റ​ലേ​ഷ​ന്‍, ഇ​ല​ക്ട്രോ​ണി​ക്‌​സ്, ഫാ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി, ഫ്‌​ളോ​റി​സ്ട്രി, ഹെ​യ​ര്‍​ഡ്രെ​സിം​ഗ്, ഹെ​ല്‍​ത്ത് ആ​ൻഡ് സോ​ഷ്യ​ല്‍ കെ​യ​ര്‍, ഹോ​ട്ട​ല്‍ റി​സ്പ്ഷ​നി​സ്റ്റ്, ജ്വ​ല്ല​റി, ജോ​യി​ന​റി, ലാ​ന്‍​ഡ്‌​സ്‌​കേ​പ് ഗാ​ര്‍​ഡ​നിം​ഗ്, പെ​യി​ന്‍റിം​ഗ് ആ​ൻഡ് ഡെ​ക്ക​റേ​റ്റിം​ഗ്, പ്ലാ​സ്റ്റി​ക്ക് ഡൈ​എ​ൻജിനി​യ​റിം​ഗ്, പ്ലം​ബിം​ഗ് ആ​ൻഡ് ഹീ​റ്റിം​ഗ്, റെ​ഫ്രി​ജ​റേ​ഷ​ന്‍ ആ​ൻഡ് എ​യ​ര്‍​കി​ഷ​നിം​ഗ്, റെ​സ്റ്റോ​റ​ന്‍റ് സ​ര്‍​വീ​സ്, വോ​ള്‍ ആ​ന്‍റ് ഫ്‌​ളോ​ര്‍ ടൈ​ലിം​ഗ്, വാ​ട്ട​ര്‍ ടെ​ക്‌​നോ​ള​ജി, വെ​ബ് ടെ​ക്‌​നോ​ള​ജി, വെ​ല്‍​ഡിം​ഗ്, 3ഡി ​ഡി​ജി​റ്റ​ല്‍ ഗെ​യിം ആ​ര്‍​ട്, കാ​ര്‍ പെ​യി​ന്‍റിം​ഗ്, കാ​ര്‍​പ​ന്‍റ​റി, ക​ണ്‍​ഫ​ക്ഷ​ണ​റി ആ​ൻഡ് പാ​റ്റി​സ്സെ​റീ​സ്, മെ​ക്കാ​നി​ക്ക​ല്‍ എ​ൻജിനി​യ​റിം​ഗ് കംപ്യൂട്ട​ര്‍ എ​യ്ഡ് ഡി​സൈ​ന്‍, മൊ​ബൈ​ല്‍ റോ​ബോ​ട്ടി​ക്‌​സ്, ഗ്രാ​ഫി​ക്ക് ഡി​സൈ​ന്‍ ടെ​ക്‌​നോ​ള​ജി, ഐ​ടി നെ​റ്റ്‌വര്‍​ക്ക് കേ​ബ്‌​ളി​ംഗ്, പ്രി​ന്‍റ് മീ​ഡി​യ ടെ​ക്‌​നോ​ള​ജി, കു​ക്കി​ംഗ്, പ്ലാ​സ്റ്റിം​ഗ് ആ​ൻഡ് ഡ്രൈ​വോ​ള്‍ സി​സ്റ്റം എ​ന്നി​വ​യി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ഐ​ടി രം​ഗ​ത്ത് പു​തി​യ മ​ത്സ​ര​ങ്ങ​ള്‍ ഈ ​വ​ര്‍​ഷം കൊ​ണ്ടു​വ​രാ​നാ​യി. ലാ​ന്‍​ഡ്‌​സ്‌​കേ​പ് ഗാ​ര്‍​ഡ​നിം​ഗ്, ബ്യൂ​ട്ടീ​ഷ​ന്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ല്‍ വ​ള​രെ പ്രാ​യം കു​റ​ഞ്ഞ വി​ദ്യാ​ര്‍​ഥി​ക​ള്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത് പ​രി​പാ​ടി​യു​ടെ നേ​ട്ട​മാ​യി കാ​ണു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.