നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രിക്ക് പു​തി​യ കെ​ട്ടി​ടമായി
Wednesday, February 26, 2020 12:29 AM IST
നാ​ദാ​പു​രം: കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കി നാ​ദാ​പു​രം ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് പു​തു​താ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി. 29ന് വൈ​കി​ട്ട് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ നാ​ടി​ന് സ​മ​ർ​പ്പി​ക്കും. മ​ല​ബാ​ർ പാ​ക്കേ​ജി​ൽ ഉ​ൾ​പെ​ടു​ത്തി അ​ഞ്ച് കോ​ടി 81 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​ ബ​ഹു​നി​ല കെ​ട്ടി​ടം നി​ർ​മിച്ച​ത്. പീ​ഡി​യാ​ട്രി​ക്, ജ​ന​റ​ൽ സ​ർ​ജ​റി, ഫി​സി​ഷൻ, ദ​ന്ത​ൽ, ഗൈ​ന​ക്കോ​ള​ജി, അ​ന​സ്തേ​ഷ്യ ഉ​ൾ​പെ​ടെ​യു​ള്ള ഒ​പി എ​ക്സെ​റെ, വി​പു​ല​മാ​യ ഫാ​ർ​മ​സി സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. 14 ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെടെ നൂ​റോ​ളം ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ആ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
വ​ള​യം, വാ​ണി​മേ​ൽ, ചെ​ക്യാ​ട്, നാ​ദാ​പു​രം, പു​റ​മേ​രി, എ​ട​ച്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തി​ലേ​റെ ജ​ന​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്.
കെ​ട്ടി​ട ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ എം​പി, ബി​നോ​യ് വി​ശ്വം എം​പി, പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഉ​ദ്ഘാ​ട​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ബാ​ല​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. സ​ഫീ​റ എ​ന്നി​വ​ർ അ​റി​യി​ച്ചു.