പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വു​മാ​യി സേ​ക്ര​ഡ് ഹാ​ർ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ
Thursday, February 27, 2020 12:50 AM IST
തി​രു​വ​മ്പാ​ടി: വി​ദ്യാ​ല​യ മു​റ്റ​ത്ത് ന​ട്ടു​ന​ന​ച്ച് വ​ള​ർ​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വു​മാ​യി തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂൾ വി​ദ്യാ​ർ​ഥി​ക​ൾ. പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത, വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ കൃ​ഷി​യി​റ​ക്കി​യ​ത്.
കൃ​ഷി- ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് 'ന​മ്മു​ടെ കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യം' എ​ന്ന ജീ​വ​നി പ​ദ്ധ​തി പ്ര​കാ​രം തി​രു​വ​മ്പാ​ടി കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്കൂ​ൾ കാ​ർ​ഷി​ക ക്ല​ബ് ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യി​ലാ​ണ് മി​ക​ച്ച വി​ള​വു നേ​ടാ​ൻ വി​ദ്യാ​ല​യ​ത്തി​ന് സാ​ധി​ച്ചി​ട്ടു​ള്ള​ത്. വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ഓ​ലി​യ​ക്കാ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു.
ഹെ​ഡ്മാ​സ്റ്റ​ർ കെ.​എം. സ​ണ്ണി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ജി​തി​ൻ കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ പു​ര​യി​ട​ത്തി​ൽ, കാ​ർ​ഷി​ക ക്ല​ബ് ക​ൺ​വീ​ന​ർ ജെ​യിം​സ് ജോ​ഷി, അ​ധ്യാ​പ​ക​രാ​യ സ​ജി ലൂ​ക്കോ​സ്, മി​നി​മോ​ൾ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളാ​യ മാ​നു​വ​ൽ ജോ​സ​ഫ്, മു​ഹ​മ്മ​ദ് യാ​സി​ൻ, ഏ​ദ​ൻ ലാ​ൽ, അ​ബ്ദു​ള്ള, മു​ഹ​മ്മ​ദ് യാ​സി​ൻ, ജെ​റി​ൻ ജോ​ബി​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.