കോ​ഴി​ക്കോ​ടി​ന് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ടം:മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ
Thursday, February 27, 2020 12:52 AM IST
കോ​ഴി​ക്കോ​ട്: അ​ഡ്വ. പി. ​ശ​ങ്ക​ര​ന്‍റെ വേ​ർ​പാ​ട് കോ​ഴി​ക്കോ​ട് ജി​ല്ല​ക്കും പ്ര​ത്യേ​കി​ച്ച് പേ​രാ​മ്പ്ര​ക്കും നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. വ്യ​ത്യ​സ്ത​മാ​യ രാ​ഷ്ട്രീ​യ ചേ​രി​ക​ളി​ൽ നി​ൽ​ക്കു​മ്പോ​ഴും അ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്ത വ്യ​ക്തി​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു.
രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റം ഊ​ഷ്മ​ള​മാ​യ വ്യ​ക്തി ബ​ന്ധ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്ന ആ​ളാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് മ​ന്ത്രി അ​നു​സ്മ​രി​ച്ചു. സാ​മൂ​ഹ്യ​പ്ര​ശ്ന​ങ്ങ​ളി​ലും വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ലും സ​ഹ​ക​ര​ണാ​ത്മ​ക​മാ​യ നി​ല​പാ​ടാ​ണ് അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചി​രു​ന്ന​തെ​ന്നും കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.