മു​ഖ്യ​മ​ന്ത്രി​യും ഡി​ജി​പി​യും രാ​ജി​വയ്ക്ക​ണ​ം: അ​നൂ​പ് ജേ​ക്ക​ബ്
Friday, February 28, 2020 12:33 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും മാ​വോ​യി​സ്റ്റു​ക​ൾ​ക്കു വ​രെ കി​ട്ടാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന കേ​ര​ള പോ​ലീ​സി​ലെ നി​ഷ്ക്രി​യ​ത്വം ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ വീ​ഴ്ച​യാ​യ​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​യും ഡി​ജി​പി​യും രാ​ജി​വയ്ക്ക​ണ​മെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ.
കേ​ര​ളാ കോ​ൺ​ഗ്ര​സ് (ജേ​ക്ക​ബ്) ജി​ല്ലാ നേ​തൃ​സ​മ്മേ​ള​നം ന​ള​ന്ദ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പോ​ലീ​സി​ലെ തോ​ക്കും ഉ​ണ്ട​യും കാ​ണാ​താ​വു​ക​യും പാ​ക് നി​ർ​മ്മി​ത വെ​ടി​യു​ണ്ട​ക​ൾ വ​ഴി നീ​ളെ കാ​ണ​പ്പെ​ട്ട​തും പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണ​മി​ല്ലാ​യ്മ​യാ​ണു സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. യു​ഡി​എ​ഫ് ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണു പാ​ർ​ട്ടി​യു​ടെ പ്ര​ധാ​ന ദൗ​ത്യം. കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്നു അ​നൂ​പ് പ​റ​ഞ്ഞു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ർ​ച്ച് ആ​റി​ന് തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേറി​യറ്റ് പ​ടി​ക്ക​ൽ സ​മ​രം ന​ട​ത്താ​നും പാർട്ടി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ആ​ർ. ഗി​രി​ജ​ൻ, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്രി​ൻ​സ് വെ​ള്ള​റ​ക്ക​ൽ, പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്റ് ഒ.​ജെ. ബി​ജു, സം​സ്ഥാ​ന വ​ർ​ക്കി ക​മ്മി​റ്റി മെം​മ്പ​ർ സി. ​വീ​രാ​ൻ​കു​ട്ടി, രാ​ജ​ൻ വ​ർ​ക്കി, കെ.​എം. നി​സാ​ർ, പ്ര​ദീ​പ് ചോ​മ്പാ​ല, ഒ.​പി.​എ റ​സാ​ഖ്, മ​നോ​ജ് ആ​വ​ള, ബേ​ബി കോ​ച്ചേ​രി, സ​ലീം പു​ല്ല​ടി, വി​ജ​യ​ൻ കൊ​ല്ല​മ്പ​ത്ത്, തോ​മ​സ് പീ​റ്റ​ർ, പൗ​ലോ​സ് ക​രി​പ്പാ​ക്കു​ടി, പി.​സി. റോ​ബ​ർ​ട്ട്, സു​ഭാ​ഷ് മ​ണ്ടോ​ടി, പി.​സി. ബ​ദ​റു​ദ്ദീ​ൻ, രാ​ജേ​ഷ് കൊ​യി​ലാ​ണ്ടി, സെ​യ്ത​ല​വി, രാ​ജ​ൻ അ​രു​ന്ധ​തി, ജെ​യിം​സ് പൈ​നാ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.