712 ക്വി​ന്‍റ​ല്‍ അ​രി​യും 72 ക്വി​ന്‍റ​ല്‍ ഗോ​ത​മ്പും കാ​ണാ​താ​യി
Friday, February 28, 2020 12:34 AM IST
താ​മ​ര​ശേ​രി: സ​പ്ലൈ​കോ​യു​ടെ കൊ​ടു​വ​ള്ളി ഡി​പ്പോ​യു​ടെ വാ​വാ​ടു​ള്ള ഗോ​ഡൗ​ണി​ല്‍ നി​ന്ന് അ​രി​കാ​ണാ​താ​യ സ​ംഭ​വ​ത്തി​ല്‍ സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ്പ​റേ​ഷ​നും സ​പ്ലൈ​കോ​യും സം​യു​ക്ത​മാ​യി ബു​ധ​നാ​ഴ്ച വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. പു​ഴു​ങ്ങ​ല​രി 563 ക്വി​ന്‍റല്‍, പ​ച്ച​രി 139 ക്വി​ന്‍റല്‍, മ​ട്ട അ​രി 10 ക്വി​ന്‍റല്‍, ഗോ​ത​മ്പ് 72 ക്വി​ന്‍റല്‍ എ​ന്നി​ങ്ങ​നെ കു​റ​വു​വ​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ഓ​രോ അ​ട്ടി​യി​ലേ​യും ചാ​ക്കു​ക​ള്‍ എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ നീ​ണ്ടു. താ​മ​ര​ശേ​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ പി. ​പ്ര​മോ​ദ്, കൊ​ടു​വ​ള്ളി സ​പ്ലൈ​കോ ഡി​പ്പോ മാ​നേ​ജ​ര്‍ പി.​ടി. വി​നോ​ദ്, ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള​ര്‍ അ​സി. മാ​നേ​ജ​ര്‍ കെ. ​അ​മ്പി​ളി തു​ട​ങ്ങി പ​തി​ന​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചേ​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് കോ​ഴി​ക്കോ​ട് സ​പ്ലൈ​കോ മേ​ഖ​ല മാ​നേ​ജ​ര്‍​ക്ക് ന​ല്‍​കി. സ​പ്ലൈ​കോ അ​സി. റീ​ജ​ന​ല്‍ മാ​നേ​ജ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നേ​ര​ത്തെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ച്ച​രി, പു​ഴു​ങ്ങ​ല​രി എ​ന്നി​വ​യി​ല്‍ കു​റ​വ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് വി​ശ​ദ​മാ​യ പ​രി​ശോ​ധ ന​ട​ത്തി​യ​ത്. ഗോ​ഡൗ​ണ്‍ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍​ത​ന്നെ​യാ​ണ് അ​രി​യു​ടെ സ്‌​റ്റോ​ക്കി​ല്‍ കു​റ​വു​കാ​ണു​ന്നതാ​യു​ള്ള വി​വ​രം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം എ​പി​എ​ല്‍ കാ​ര്‍​ഡി​ന് 10 കി​ലോ അ​രി വീ​ത​മാ​ണ് ന​ല്‍​കി​യ​ത്. ഈ​മാ​സം 2കി​ലോ​യാ​യി കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി കു​റ​വ് ക​ണ്ടെ​ത്തി​യ​ത്. താ​മ​ര​ശേ​രി താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ളാ​ണ് വാ​വാ​ട് ഗോ​ഡൗ​ണി​ല്‍ നി​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.