കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ​ക്ക് സമീപം ശ്മ​ശാ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന്
Friday, February 28, 2020 12:34 AM IST
കൂ​രാ​ച്ചു​ണ്ട്: വ​ട്ട​ച്ചി​റ​യി​ലെ പൊ​ന്നു​ണ്ട​മ​ല​യി​ൽ ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ ആ​ശ​യി​ക്കു​ന്ന നീ​രു​റ​വ​ക​ൾ​ക്ക​രി​കി​ലാ​യി പൊ​തു​ശ്മ​ശാ​നം നി​ർ​മ്മി​ക്കാ​നു​ള്ള ഗ്രാ​പ​ഞ്ചാ​യ​ത്തി​ന്‍റെ നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വ​ട്ട​ച്ചി​റ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് രൂ​പം ന​ൽ​കി​യ ആ​ക്‌ഷൻ ക​മ്മ​റ്റി അ​റി​യി​ച്ചു.
നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ​യും, തൊ​ഴി​ലാ​ളി​ക​ളു​ം തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പൊ​ന്നു​ണ്ട​മ​ല​യി​ൽ ശ്മ​ശാ​നം നി​ർ​മ്മി​ക്കാ​നു​ള്ള നീ​ക്കം അ​ധി​കൃ​ത​ർ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പു​രു​ഷ​ൻ ക​ട​ലു​ണ്ടി​ എംഎ​ൽഎയു​ടെ മ​ണ്ഡ​ല​ത്തി​ലെ ഒ​ന്പ​ത് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഭൂ​ഗ​ർ​ഭ​ശ്മ​ശാ​ന നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്.
കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​നെ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. അ​ല്ലെ​ങ്കി​ൽ അ​നു​യോ​ജ്യ​മാ​യ മ​റ്റൊ​രു സ്ഥ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്നും, അ​ല്ലാ​ത്ത​പ​ക്ഷം പ്ര​ദേ​ശ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ൻ​പി​ൽ നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ​സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും ആ​ക്ഷ​ൻ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ചെ​യ​ർ​മാ​ൻ ജെ​യിം​സ് ക​ട​മ്പ​നാ​ട്ട്, ക​ൺ​വീ​ന​ർ ഇ.​ടി. നി​തി​ൻ, ഓ​മ​ന ര​വീ​ന്ദ്ര​ൻ, ഇ.​ടി. ര​ജീ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.