ഹൈ​ടെ​ക് ലാ​ബ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, February 29, 2020 12:17 AM IST
താ​മ​ര​ശേ​രി: ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്ക് ഐ​സി​ടി ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള ഭൗ​തി​ക സാ​ഹ​ച​ര്യം ഒ​രു​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വെ​ട്ടി​ഒ​ഴി​ഞ്ഞ​തോ​ട്ടം എ​സ്എ​സ്എം യു​പി സ്‌​കൂ​ളി​ല്‍ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ല്‍​നി​ര്‍​മ്മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ലെ ഹൈ​ടെ​ക് ലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ട്ടി​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, വാ​ര്‍​ഡ് മെ​മ്പ​ര്‍ കെ.​വി. അ​ബ്ദു​ല്‍​അ​സീ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മ​ദാ​രി ജു​ബൈ​രി​യ, ഹെ​ഡ്മാ​സ്റ്റ​ര്‍ പി. ​വി​ജ​യ​ന്‍, ഹൈ​ദ​ര്‍ അ​ലി, സെ​യ്തൂ​ട്ടി ഹാ​ജി, സി.​പി. നി​സാ​ര്‍, പി.​പി. സ​ലിം, അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, സി.​കെ.​സു​ബൈ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​റ​ബി​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും എം​എ​ല്‍​എ നി​ര്‍​വ്വ​ഹി​ച്ചു.