പൊ​തു​ശ്മ​ശാ​നം: നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം 17ാം ദി​വ​സ​ത്തി​ലേ​ക്ക്
Saturday, February 29, 2020 12:17 AM IST
കൂ​രാ​ച്ചു​ണ്ട്: സം​യു​ക്ത സ​മ​ര​സ​മി​തി ന​ട​ത്തി​വ​രു​ന്ന നി​രാ​ഹാ​ര റി​ലേ സ​ത്യ​ഗ്ര​ഹ​സ​മ​രം ഇ​ന്ന് 17 ദി​വ​സ​ത്തി​ലേ​ക്ക്.
രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും, മ​ത-​സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​സ​മി​തി ക​ത്ത് ന​ൽ​കി​യ​താ​യും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.​
ഇ​ന്ന​ലെ ന​ട​ന്ന സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ൽ നാ​ഷ​ണ​ലി​സ്റ്റ് ലേ​ബ​ർ കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ജ​യ​ൻ ക​ല്ലാ​നോ​ട് നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചു. ദേ​വ​സ്വം ബോ​ർ​ഡ് റി​ട്ട​യേ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ രാ​ധാ​കൃ​ഷ്ണ​ൻ തോ​ട്ടാ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൺ​വീ​ന​ർ ഗോ​പാ​ല​ൻ പു​ല്ലാ​ന്നി​പ​റ​മ്പ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഒ.​ഡി.​തോ​മ​സ്, ടോ​മി ഊ​ന്നു​ക​ല്ലേ​ൽ, ഷി​ബു ജോ​ർ​ജ്, ജോ​ണി കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ, അ​ശോ​ക​ൻ കു​റു​ങ്ങോ​ട്ട്, സൂ​പ്പി തെ​രു​വ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.