എ​സ്പി​സി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, February 29, 2020 12:17 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പു​തു​താ​യി അ​നു​വ​ദി​ച്ച എ​സ്പി​സി യൂ​ണി​റ്റ് കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നിസി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ​രീ​ഫ ക​ണ്ണാ​ടി​പ്പൊ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​ന്ന​മം​ഗ​ലം എം​എ​ല്‍​എ പി.​ടി.​എ. റ​ഹീം മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.
മു​ന്‍​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ.​പി. മ​ജീ​ദ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ വാ​യോ​ളി മു​ഹ​മ്മ​ദ്, കെ. ​ശി​വ​ദാ​സ​ന്‍, കെ. ​ബാ​ബു, താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി അ​ബ്ദു റ​സാ​ഖ്, നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി കെ.​അ​ശ്വ​കു​മാ​ര്‍, സി​ഐ പി.​ച​ന്ദ്ര​മോ​ഹ​ന്‍, പ്രി​ന്‍​സി​പ്പാ​ള്‍ പി.​പി. അ​ബ്ദു​ല്‍ മ​ജീ​ദ്, ബി​പി​ഒ മെ​ഹ​റ​ലി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
കൊ​ടു​വ​ള്ളി അ​ങ്ങാ​ടി​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര​യി​ല്‍ ജി​എ​ച്ച്എ​സ്എ​സ് ക​രു​വ​ന്‍ പൊ​യി​ലി​ലെ എ​സ്പി​സി കേ​ഡ​റ്റു​ക​ള്‍, എം​ജെ​എ​ച്ച്എ​സ്ബാ​ന്‍​ഡ് ടീം, ​സ്‌​കൂ​ളി​ലെ ജെ​ആ​ര്‍​സി, ഗൈ​ഡ്‌​സ്, റോ​ഡ് സു​ര​ക്ഷ അം​ഗ​ങ്ങ​ള്‍, വി​ദ്യാ​ര്‍​ത്ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.