ലൈ​ഫ് മി​ഷൻ: ജില്ലയിൽ പൂ​ര്‍​ത്തീ​ക​രി​ച്ച​ത് 14804 വീ​ടു​ക​ള്‍
Saturday, February 29, 2020 12:20 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​മ്പൂ​ര്‍​ണ്ണ പാ​ര്‍​പ്പി​ട സു​ര​ക്ഷാ പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​നി​ല്‍ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ പൂ​ര്‍​ത്തീ​ക​രി​ച്ച​ത് 14804 വീ​ടു​ക​ള്‍. പ​ദ്ധ​തി​യി​ല്‍ സം​സ്ഥാ​ന​ത്ത് ര​ണ്ടു ല​ക്ഷം വീ​ടു​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​തി​ന്‍റെ പ്ര​ഖ്യാ​പ​നം ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് നി​ര്‍​വ്വ​ഹി​ക്കും. 2,14,000 ത്തി​ലേ​റെ വീ​ടു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തെ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ധ്യ​ക്ഷ​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് വൈ​കിട്ട് മൂ​ന്നി​ന് പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തും. ജി​ല്ല​യി​ലെ ഭ​വ​ന പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ടാ​ഗോ​ര്‍ ഹാ​ളി​ല്‍ വൈ​കി​ട്ട് നാ​ലു മ​ണി​ക്ക് കോ​ര്‍​പറേ​ഷ​ന്‍ മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ നി​ര്‍​വഹി​ക്കും.
പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ഒ​ത്തു​ചേ​ര​ല്‍ സം​ഘ​ടി​പ്പി​ക്കും. കേ​ര​ള​ത്തി​ലെ ഭ​വ​ന​ര​ഹി​ത​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് സ​മ​ഗ്ര പ​രി​ഹാ​ര കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2017 ലാ​ണ് ലൈ​ഫ് മി​ഷ​ന്‍ ആ​രം​ഭി​ച്ച​ത്. മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യാ​ണ് ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്. ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ 2000-01 മു​ത​ല്‍ 2015-16 സാ​മ്പ​ത്തി​ക വ​ര്‍​ഷം വ​രെ വി​വി​ധ സ​ര്‍​ക്കാ​ര്‍ ഭ​വ​ന​നി​ര്‍​മ്മാ​ണ പ​ദ്ധ​തി​ക​ള്‍ പ്ര​കാ​രം ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ട്ടും നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​തി​രുന്ന കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള വീ​ടു​ക​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ക​യും ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​രു​ടെ ഭ​വ​ന നി​ര്‍​മാ​ണ​വും മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​രു​ടെ പു​ന​ര​ധി​വാ​സ​വു​മാ​ണ് ല​ക്ഷ്യം. വീ​ട് നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​തി​നാ​യി പ​ല പ്ര​മു​ഖ ബ്രാ​ന്‍​ഡു​ക​ളു​മാ​യി കൈ​കോ​ര്‍​ത്ത് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ വീ​ട് നി​ര്‍​മ്മാ​ണ സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്യു​തി​നു​ള്ള ന​ട​പ​ടി​ക​ളും ലൈ​ഫ് മി​ഷ​ന്‍ കൈ​ക്കൊ​ണ്ടി​രു​ന്നു.
20 മു​ത​ല്‍ 60 ശ​ത​മാ​നം വ​രെ വി​ല​കു​റ​ച്ചാ​ണ് ഇ​ല​ക്ട്രി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍, വ​യ​റിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, പെ​യി​ന്‍റ്, സാ​നി​ട്ടറി ഉ​പ​ക​ര​ണ​ങ്ങ​ള്‍, സി​മെ​ന്‍റ്, വാ​ട്ട​ര്‍ ടാ​ങ്ക് തു​ട​ങ്ങി​യ​വ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു ല​ഭ്യ​മാ​ക്കി​യ​ത്. കൂ​ടാ​തെ തൊ​ഴി​ലു​റ​പ്പ് ദി​ന​ങ്ങ​ളി​ല്‍ 90 ദി​വ​സം വീ​ട് നി​ര്‍​മ്മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള വ്യ​വ​സ്ഥ​യും സാ​ധ്യ​മാ​ക്കി​യി​രു​ന്നു. വ്യ​ക്ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. മാ​ന​ദ​ണ്ഡ​പ്ര​കാ​രം ലി​സ്റ്റി​ല്‍ വ​രാ​ത്ത​വ​രും എ​ന്നാ​ല്‍ വീ​ടി​ല്ലാ​ത്ത​വ​രു​മാ​യ കു​ടും​ബ​ങ്ങ​ളെ അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ പ​രി​ഗ​ണി​ക്കും. പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം വി​ട്ടു​ന​ല്‍​കി​യ വ്യ​ക്തി​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും മു​ഖ്യ​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. ഭ​വ​ന​മി​ല്ലാ​ത്ത മു​ഴു​വ​ന്‍ പേ​ര്‍​ക്കും വീ​ട് ന​ല്‍​കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.