പ്ര​തി​ഷേ​ധ റാ​ലി
Saturday, February 29, 2020 12:20 AM IST
മു​ക്കം: ഡൽഹിയിൽ ന​ട​ക്കു​ന്ന അ​ക്ര​മ​ണ​ങ്ങ​ൾ​ക്കും കൊ​ല​പാ​ത​ക​ത്തി​നുമെ​തി​രേ വെ​ള്ളി​യാ​ഴ്ച്ച ജു​മു​അ പ്ര​സം​ഗ​ത്തി​ൽ നാ​ടെ​ങ്ങും പ്ര​തി​ഷേ​ധം മു​ഴ​ങ്ങി. ന​മ​സ്കാ​ര ശേ​ഷം പ​ല​യി​ട​ങ്ങ​ളി​ലും നാ​ടൊ​ന്നാ​യി പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി. ചേ​ന്ദ​മം​ഗ​ലൂ​ർ, പു​ൽ പ​റ​മ്പ് പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ഴു​വ​ൻ പ​ള്ളി​ക​ളി​ലെയും ജ​ന​ങ്ങ​ളും നാ​ട്ടു​കാ​രും ബ​ഹു​ജ​ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ അ​ണി​നി​ര​ന്നു. മ​സ്ജി​ദു​ൽ ഫാ​റൂ​ഖ്, മ​സ്ജി​ദു​ൽ അ​ൻ​സാ​ർ , പൊ​റ്റ​ശ്ശേ​രി ഒ​ര​ങ്കു​ഴി സ​ല​ഫി മ​സ്ജി​ദ് , ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഒ​ത​യ​മം​ഗ​ലം പ​ള്ളി, നോ​ർ​ത്ത് ചേ​ന്ദ​മം​ഗ​ലൂ​ർ പ​ള്ളി, ചേ​ന്ദ​മം​ഗ​ലൂ​ർ സ​ല​ഫി മ​സ്ജി​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ​വ​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി പു​ൽ​പ്പ​റ​മ്പി​ൽ സം​ഗ​മി​ച്ച​ത്. പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ മ​സ്ജി​ദു​ൽ ഫാ​റൂ​ഖ് മ​ഹ​ല്ല് ഖ​ത്തീ​ബ് ശ​രീ​ഫ് ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഗ​ഫൂ​ർ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.