എ​ഇ​ഒ ഓ​ഫീ​സി​ല്‍ ബി​ല്‍ പാ​സാ​ക്കി​യി​ല്ല പ്ര​ധാ​നാ​ധ്യാ​പി​ക ത​ല​ക​റ​ങ്ങി വീ​ണു
Saturday, February 29, 2020 12:20 AM IST
നാ​ദാ​പു​രം: ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ല്‍ ബി​ല്‍ തു​ക മാ​റ്റി ന​ല്‍​കാ​ത്ത മ​നോ​വി​ഷ​മ​ത്തി​ല്‍ പ്ര​ധാ​നാ​ധ്യാ​പി​ക ത​ല​ക​റ​ങ്ങി വീ​ണു. തൂ​ണേ​രി വെ​സ്റ്റ് എ​ല്‍​പി സ്‌​കൂള്‍ പ്ര​ധാ​നാ​ധ്യാ​പി​ക ഭ​വി​ന (37) ആ​ണ് ഇ​ന്‍റ​ര്‍​നെ​റ്റ് ക​ഫെ​യി​ല്‍ ബോ​ധംകെട്ട് വീണ​ത്. വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് ക​ല്ലാ​ച്ചി​യി​ലാ​ണ് സം​ഭ​വം. ഒ​രു വ​ര്‍​ഷം മു​ന്നെ​യു​ള്ള അ​രി​യ​ര്‍ ബി​ല്ലു​മാ​യി ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടി​ന് ഭ​വി​ന എ​ഇ​ഒ ഓ​ഫീ​സി​ല്‍ എ​ത്തി​യ​ത്.
അ​മി​ത ജോ​ലി ഭാ​രം കാ​ര​ണം ഇ​ന്ന് ബി​ല്‍ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് സെ​ക്‌ഷന്‍ ക്ല​ര്‍​ക്ക് പ്ര​ധാ​ന​ധ്യാ​പി​ക​യോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പ്ര​ധാ​നാ​ധ്യാ​പി​ക ത​ന്‍റെ ഭ​ര്‍​ത്താ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ഐ​സി​യു വി​ല്‍ ആ​ണെ​ന്നും ബി​ല്‍ തു​ക അ​നു​വ​ധി​ച്ച് ത​ര​ണ​മെ​ന്നും ഇ​ത് നാ​ലാ​മ​ത്തെ ത​വ​ണ​യാ​ണ് ഈ ​ആ​വ​ശ്യ​ത്തി​ന് എ​ത്തു​ന്ന​തെ​ന്നും പ​റ​ഞ്ഞെ​ങ്കി​ലും ഇ​ത് ക​ണ​ക്കാ​ക്കാ​തെ സെ​ക്‌ഷന്‍ ക്ല​ര്‍​ക്ക് അ​ധ്യാ​പി​ക​യെ മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു. ഭ​വി​ന​യു​ടെ ഭ​ര്‍​ത്താ​വ് ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റാ​ണ്. അ​ധ്യാ​പി​ക​യെ നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നേ​ര​ത്തെ​യും ക​ല്ലാ​ച്ചി​യി​ലെ എ​ഇ​ഒ ഓ​ഫീ​സി​നെ​തി​രേ വ്യാ​പ​ക​മാ​യ പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. അധ്യാപിക ആശുപത്രിയിലായ​തോ​ടെ മ​ട​ക്കി അ​യ​ച്ച അ​രി​യ​ര്‍ ബി​ല്‍ തു​ക​യാ​യ പ​ത്താ​യി​ര​ത്തി​ല്‍ പ​രം രൂ​പ മി​നി​ട്ടു​ക​ള്‍​ക്ക​കം അ​നു​വ​ദി​ച്ച​താ​യി സ​ഹ അ​ധ്യാ​പ​ക​ര്‍ പ​റ​ഞ്ഞു. ഇ​തി​നി​ടെ സെ​ക്ഷ​ന്‍ ക്ല​ര്‍​ക്കി​നെ​തി​രേ ഭ​വി​ന നാ​ദാ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​.