പൊ​തു​ശ്മ​ശാ​നം: എ​സ്റ്റി​മേ​റ്റ് എ​ടു​ക്കാ​ൻ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ദേ​ശ​വാ​സി​ക​ൾ ത​ട​ഞ്ഞു
Saturday, February 29, 2020 12:22 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് പൊ​ന്നു​ണ്ട​മ​ല​യി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഭൂ​മി​യി​ൽ പൊ​തു​ശ്മ​ശാ​ന നി​ർ​മ്മാ​ണ​ത്തി​ന് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ൻ സ്ഥ​ല​ത്തെ​ത്തി​യ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ഷ​ൻ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ ത​ട​ഞ്ഞു.
ശ്മ​ശാ​നം നി​ർ​മ്മി​ക്കു​ന്ന ഭൂ​മി​യു​ടെ സ​മീ​പ​വും താ​ഴ്‌​വാ​ര​ങ്ങ​ളി​ലു​മാ​യി താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള നൂ​റി​ലേ​റെ പേ​രാ​ണ് ഈ ​ഭൂ​മി​യി​ൽ ശ്മ​ശാ​നം നി​ർ​മ്മി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച് പ്ര​തി​ഷേധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
ഇ​തോ​ടെ എ​സ്റ്റി​മേ​റ്റി​നാ​യി എ​ത്തി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ.​പി. സ​ജീ​വ് കു​മാ​ർ, അ​സി​സ്റ്റ് എ​ൻജി​നിയ​ർ ഇ​ൻ ചാ​ർ​ജ് ര​ജീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ മ​ട​ങ്ങി. ശ്മ​ശാ​നം നി​ർ​മ്മി​ക്കു​ന്ന ഭൂ​മി​യു​ടെ സ​മീ​പ​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മു​ള്ള​തി​നാ​ൽ ഇ​തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ നി​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പി​ന്മാ​റ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
കൂ​ടാ​തെ 2002 -ൽ ​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ശ്മ​ശാ​ന​ത്തി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ശ്മ​ശാ​നം നി​ർ​മ്മി​ക്ക​ണ​മെ​ന്നും, പൊ​ന്നു​ണ്ട​മ​ല​യി​ൽ ശ്മ​ശാ​നം നി​ർ​മ്മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്നു വ​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ൻ​പി​ലെ സ​ത്യ​ഗ്ര​ഹ​സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​ക്ഷ​ൻ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
വാ​ർ​ഡ് മെം​ബർ ഓ​മ​ന ര​വീ​ന്ദ്ര​ൻ, ഇ.​ടി. ര​ജീ​ഷ്, ജെ​യിം​സ് ക​ട​മ്പ​നാ​ട്ട്, മു​ൻ പ​ഞ്ചാ​യ​ത്തം​ഗം സാ​മി​കു​ട്ടി അ​മ്പാ​യ​ത്തൊ​ടി, ഇ.​ടി. നി​തി​ൻ, സ​നീ​ഷ് മാ​ളി​യേ​ക്ക​ൽ, ക​മ​ല കോ​ട്ട​മ്മ​ൽ, റീ​ന കു​ട്ടി​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.