അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ​മൂ​ഹ അ​ടു​ക്ക​ള​യി​ല്‍ നി​ന്നു ഭ​ക്ഷ​ണം ന​ല്‍​ക​ണമെന്ന്
Sunday, March 29, 2020 10:48 PM IST
വ​ട​ക​ര: ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് തൊ​ഴി​ലി​ല്ലാ​താ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ പ​ല​യി​ട​ങ്ങ​ളി​ലും പ​ട്ടി​ണി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. കി​ട​പ്പു രോ​ഗി​ക​ള്‍​ക്കും മ​റ്റു​മാ​യി ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ആ ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
ഇ​ത് ഇ​വ​രു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് ആ​ര്‍്എം​പി​ഐ നേ​താ​വ് കെ.​കെ.ര​മ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. അ​വ​രു​ടെ തൊ​ഴി​ല്‍​ദാ​താ​ക്ക​ള്‍ അ​വ​രു​ടെ കാ​ര്യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം എ​ന്നാ​ണ​റി​യു​ന്ന​ത്. വ​ന്‍​കി​ട ക​രാ​റു​കാ​ര്‍​ക്കും തൊ​ഴി​ല്‍ ദാ​താ​ക്ക​ള്‍​ക്കു​മ​ല്ലാ​തെ നാ​ട്ടി​ലെ ചെ​റു​കി​ട തൊ​ഴി​ല്‍​ദാ​താ​ക്ക​ള്‍​ക്ക് ഈ ​ഭാ​രം താ​ങ്ങാ​നാ​വി​ല്ല. അ​വ​രു​ടെ ത​ന്നെ കു​ടും​ബ​ത്തി​ന്റെ കാ​ര്യ​വും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന സ​ന്ദ​ര്‍​ഭ​മാ​ണ്. സ്ഥി​രം ഒ​രാ​ളു​ടെ കീ​ഴി​ല​ല്ലാ​തെ അ​ന്ന​ന്ന് വി​ളി​ക്കു​ന്ന​വ​ര്‍​ക്കൊ​പ്പം ജോ​ലി​ക്ക് പോ​വു​ന്ന ധാ​രാ​ളം തൊ​ഴി​ലാ​ളി​ക​ളു​മു​ണ്ട്.
ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, വാ​ര്‍​ഡം​ഗ​ങ്ങ​ള്‍ , സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ്വ​ന്തം പ്ര​വ​ര്‍​ത്ത​ന പ​രി​ധി​യി​ല്‍ പ​ട്ടി​ണി​യി​ലാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ച​റി​യു​ക​യും അ​വ​രെ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി സ​മൂ​ഹ അ​ടു​ക്ക​ള​ക​ള്‍ വി​പു​ലീ​ക​രി​ക്കു​ക​യു​മാ​ണ് ഇ​തി​നു​ള്ള പ​രി​ഹാ​രം. അ​ധി​കാ​രി​ക​ള്‍ ഇ​ക്കാ​ര്യം അ​ടി​യ​ന്തി​ര​മാ​യി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ര​മ ആ​വ​ശ്യ​പ്പെ​ട്ടു.