വ​യ​നാ​ട് അ​തി​ര്‍​ത്തി​യി​ല്‍ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു
Monday, March 30, 2020 10:52 PM IST
താ​മ​ര​ശേ​രി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് വ​യ​നാ​ട് അ​തി​ര്‍​ത്തി​യി​ല്‍ ല​ക്കി​ടി​യി​ലും സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി. വ​യ​നാ​ടി​ലേ​ക്ക് താ​ലൂ​ക്ക് ഹെ​ല്‍​പ്‌​ഡെ​സി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന പാ​സ് ഉ​ള്ള​വ​രെ മാ​ത്ര​മാ​ണ് ക​ട​ത്തി വി​ടു​ന്ന​ത്.
പാ​സ് എ​ടു​ക്കാ​തെ വ​ന്ന നി​ര​വ​ധി ഇതരസം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥാ​ര്‍ തി​രി​ച്ച് വി​ട്ടു. പ​ല​രു​ടെ​യും കൈ​യി​ല്‍ അ​ത​ത് സം​സ്ഥാ​ന​ത്തെ പാ​സ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വ​യ​നാ​ട്ടി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ല​രും അ​വ​ധി ക​ഴി​ഞ്ഞ് വീ​ണ്ടും വ​യ​നാ​ടി​ലേ​ക്ക് കൂ​ട്ട​ത്തോ​ടെ എ​ത്തി​യ​തും തി​ങ്ക​ളാ​ഴ്ച്ച​യാ​യി​രു​ന്നു. മ​റ്റ് ജി​ല്ല​ക​ളി​ല്‍ നി​ന്നും വ​യ​നാ​ടി​ലേ​ക്ക് വ​രു​ന്ന​വ​രോ​ട് നി​ര്‍​ബ​ന്ധ​മാ​യും 14 ദി​വ​സം ഗൃ​ഹ നീ​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ധി​കൃ​ത​ര്‍ ക​ട​ത്തി​വി​ടു​ന്ന​ത്.
നി​ര്‍​ബ​ന്ധ​മാ​യും നീ​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്ന​റി​യു​ന്ന​ത്തോ​ടെ ചി​ല​ര്‍ മ​ട​ങ്ങി​പ്പോ​യി. വൈ​ത്തി​രി ത​ഹ​സി​ല്‍​ദാ​ര്‍ ബി. ​അ​ഫ്‌​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ്, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.