കാ​ല​വ​ർ​ഷ​ക്കെ​ടു​തി​: ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ ന​ൽ​ക​ണമെന്ന് ക​ർ​ഷ​ക​മോ​ർ​ച്ച
Monday, March 30, 2020 10:52 PM IST
പേ​രാ​മ്പ്ര: പ്ര​ള​യ​കാ​ല​ത്ത് കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ കാ​ര്‍​ഷി​ക വി​ള​ക​ളും ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും വ​സ്തു​വ​ക​ക​ളും ന​ഷ്ട​പ്പെ​ട്ട ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ക​ര്‍​ഷ​ക​മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. ര​ജീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തെ തു​ക മാ​ത്ര​മ​ല്ല ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ന​ഷ്ട​പ​രി​ഹാ​ര തു​ക​യും പ​ല​ര്‍​ക്കും ല​ഭി​ച്ചി​ട്ടി​ല്ല. ക​ര്‍​ഷ​ക​ര്‍ പ്രി​മി​യം അ​ട​ച്ച വി​ള ഇ​ന്‍​ഷ്വ​ന്‍​സ് തു​ക​യും ല​ഭി​ക്കാ​ത്ത​ത് അ​പ​ല​നി​യ​മാ​ണ്. പ്ര​ള​യ​കാ​ല​ത്ത് ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട​ങ്ങ​ള്‍ ഒ​രു മാ​സം കൊ​ണ്ട് ന​ല്‍​കു​മെ​ന്നാ​ണ് വ​കു​പ്പ് മ​ന്തി പ​റ​ഞ്ഞ​തെ​ങ്കി​ല്‍ മാ​സം 8 ക​ഴി​ഞ്ഞി​ട്ടും ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ലാ​ണ്.
കോ​വി​ഡ് ദു​രി​ത പാ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്തി​ര​മാ​യി ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ട​ണം. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച കോ​വി​ഡ് പാ​ക്കേ​ജി​ല്‍ ക​ര്‍​ഷ​ക​രെ അ​വ​ഗ​ണി​ച്ച​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും ര​ജീ​ഷ് കു​റ്റ​പ്പെ​ടു​ത്തി. ചെ​റു​കി​ട നാ​മ​മാ​ത്ര ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ലാ​ണ​ന്നും കോ​വി​ഡ് ലോ​ക്ക് ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​ഷ​ക​രു​ടെ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നും, വി​ത​ര​ണം ചെ​യ്യാ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്വ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍​കു​മാ​റി​ന് നി​വേ​ദ​നം ന​ല്‍​കി​യ​താ​യി കെ.​കെ. ര​ജീ​ഷ് അ​റി​യി​ച്ചു.