അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രാ​തി പ​രി​ഹാ​ര​ത്തി​ന് തൊ​ഴി​ല്‍ വ​കു​പ്പ് കോ​ള്‍ സെ​ന്‍റ​ര്‍
Monday, March 30, 2020 10:53 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ്-19​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ സം​സ്ഥാ​ന​ത്തു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​ശ്ന​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​തി​നും പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി കോ​ള്‍ സെ​ന്റ​ര്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഹെ​ല്‍​പ്പ് ലൈ​ന്‍ ന​മ്പ​ര്‍ 0495-2370538, 8547655275, സം​സ്ഥാ​ന​ത​ല ലേ​ബ​ര്‍ ക​ണ്‍​ട്രോ​ള്‍ സെ​ല്‍ ന​മ്പ​ര്‍ -155214 (ബി​എ​സ്എ​ന്‍​എ​ല്‍), 1800 425 55214 (ടോ​ള്‍ ഫ്രീ).
​സം​സ്ഥാ​ന​ത​ല​ത്തി​ല്‍ തൊ​ഴി​ലും നൈ​പു​ണ്യ​വും വ​കു​പ്പ് ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​റേ​റ്റി​ലും അ​ത​ത് ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സു​ക​ളി​ലു​മാ​യാ​ണ് കോ​ള്‍ സെ​ന്‍റ​ര്‍ സ​ജ്ജ​മാ​ക്കി​യ​ത്.
ത​മി​ഴ്, ഹി​ന്ദി, ബം​ഗാ​ളി, അ​സ​മീ​സ്, ഒ​റി​യ തു​ട​ങ്ങി ഭാ​ഷ​ക​ളി​ല്‍ മ​റു​പ​ടി ന​ല്‍​കു​ന്ന​തി​നും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു​മാ​യി ഭാ​ഷാ വി​ദ​ഗ്ധ​രാ​യ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.