ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രം
Tuesday, March 31, 2020 10:54 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത​ട​ക്കംം 57 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2020-21 വാ​ര്‍​ഷി​ക പ​ദ്ധ​തി​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. സ​മി​തി ചെ​യ​ര്‍​മാ​നാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേരി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​മാ​ണ് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. കൊ​വി​ഡ്19 ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സസിലൂടെ യയായിരു​ന്നു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ത​ല​വ​ന്മാ​രു​മാ​രു​മാ​യി വാ​ര്‍​ഷി​ക പ​ദ്ധ​തി അം​ഗീ​കാ​ര​ത്തി​നാ​യു​ള്ള ച​ര്‍​ച്ച സം​ഘ​ടി​പ്പി​ച്ച​ത്. ലൈ​ഫ് പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട​ത്തി​ലേ​ക്ക് മു​ഴു​വ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഫ​ണ്ട് നീ​ക്കി​വ​ച്ചു. കൂ​ടാ​തെ വി​ശ​പ്പ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 25 രൂ​പ​യ്ക്ക് ഊ​ണ് ന​ല്‍​കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ഫ​ണ്ടും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.