സൗ​ജ​ന്യ ഭ​ക്ഷ്യക്കിറ്റ് വി​ത​ര​ണം ഈ ​ആ​ഴ്ച തു​ട​ങ്ങും
Wednesday, April 1, 2020 11:17 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് 19 ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ സൗ​ജ​ന്യ ഭ​ക്ഷ്യ​വി​ഭ​വ കി​റ്റ് വി​ത​ര​ണം ഈ ​ആ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് സ​പ്ലൈ​കോ സി​എം​ഡി. പി.​എം.​അ​ലി അ​സ്ഗ​ര്‍ പാ​ഷ അ​റി​യി​ച്ചു.
സം​സ്ഥാ​ന​ത്തെ 56 ഡി​പ്പോ​ക​ളി​ലും ഗാ​ന്ധി​ന​ഗ​റി​ലെ ഹെ​ഡ്ഓ​ഫീ​സി​ലും തി​ര​ഞ്ഞെ​ടു​ത്ത സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലു​മാ​യി വി​ത​ര​ണ​ത്തി​നു​ള്ള കി​റ്റു​ക​ള്‍ ത​യ്യാ​റാ​ക്കു​ന്നു​ണ്ട്. 17 വി​ഭ​വ​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ക.
പ​ഞ്ച​സാ​ര (ഒ​രു കി​ലോ), ചാ​യ​പ്പൊ​ടി (250 ഗ്രാം), ​ഉ​പ്പ് (ഒ​രു കി​ലോ ), ചെ​റു​പ​യ​ര്‍ (ഒ​രു കി​ലോ), ക​ട​ല (ഒ​രു കി​ലോ), വെ​ള്ളി​ച്ചെ​ണ്ണ (അ​ര ലി​റ്റ​ര്‍), ആ​ട്ട (ര​ണ്ടു കി​ലോ), റ​വ (ഒ​രു കി​ലോ), മു​ള​കു​പൊ​ടി (100 ഗ്രാം), ​മ​ല്ലി​പ്പൊ​ടി (100 ഗ്രാം), ​പ​രി​പ്പ് (250 ഗ്രാം), ​മ​ഞ്ഞ​ള്‍​പ്പൊ​ടി (100 ഗ്രാം), ​ഉ​ലു​വ (100 ഗ്രാം), ​ക​ടു​ക് (100 ഗ്രാം), ​സോ​പ്പ് (ര​ണ്ടെ​ണ്ണം), സ​ണ്‍ ഫ്‌​ല​വ​ര്‍ ഓ​യി​ല്‍ ( ഒ​രു ലി​റ്റ​ര്‍), ഉ​ഴു​ന്ന് (ഒ​രു കി​ലോ) എ​ന്നീ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളാ​ണ് കി​റ്റു​ക​ളി​ലു​ണ്ടാ​കു​ക. കൊ​റോ​ണ​ക്കാ​ല​ത്ത് ആ​ര്‍​ക്കും ഭ​ക്ഷ​ണ​മി​ല്ലാ​തി​രി​ക്ക​രു​ത് എ​ന്ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് വി​ത​ര​ണം.
1000 രൂ​പ വി​ല വ​രു​ന്ന വി​ഭ​വ​ങ്ങ​ളാ​ണ് കി​റ്റി​ലു​ള്ള​ത്. ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള്‍​ക്കു​ള്ള സ​ഞ്ചി​യും ഇ​തോ​ടൊ​പ്പ​മു​ണ്ട്. വി​ത​ര​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ നി​ന്നും 350 കോ​ടി​രൂ​പ ആ​ദ്യ​ഗ​ഡു​വാ​യി അ​നു​വ​ദി​ച്ചു.